നസീം, ശിവരഞ്ജിത്, ആദ്വൈദ്, ആരോമൽ, ഇബ്രാഹിം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടേതാണ് നടപടി. ഇവർക്കെതിരെ സംഘടനാപരമായ നടപടിയും ഉണ്ടാകുമെന്നാണ് സൂചന.
ഇന്ന് ഉച്ചയോടെയാണ് യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ യൂണിയൻ അംഗങ്ങളും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ ഒരു വിദ്യാർഥിക്ക് കുത്തേറ്റു. മൂന്നാം വർഷ ബിഎ വിദ്യാർഥി അഖിലിനാണ് കുത്തേറ്റത്. നെഞ്ചിൽ കുത്തേറ്റ അഖിൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
advertisement
മൂന്ന് ദിവസം മുമ്പ് ക്യാന്റീനിലിരുന്ന് പാട്ടുപാടിയതിന് അഖിലിനെയും സുഹൃത്തുക്കളെയും യൂണിയൻ അംഗങ്ങൾ മർദിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നുണ്ടായ ആക്രമണം എന്നാണ് വിദ്യാർഥികൾ പറയുന്നത്. മരച്ചുവട്ടിലിരുന്ന് പാട്ടുപാടിയതിനെ ചൊല്ലിയാണ് ഇന്ന് സംഘർഷം ഉണ്ടായത്.
അതേസമയം സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. കോളജ് വിദ്യാഭ്യാസ ഡയറക്ടറോടാണ് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.