TRENDING:

പാമ്പുകടിയേറ്റ് അഞ്ചാംക്ലാസുകാരി മരിച്ച സംഭവം: അധ്യാപകന് സസ്പെൻഷൻ

Last Updated:

സ്‌കൂളിലെ മറ്റ് അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സുല്‍ത്താന്‍ബത്തേരി: ക്ലാസ് മുറിയില്‍നിന്ന് പാമ്പുകടിയേറ്റ് അഞ്ചാംക്ലാസുകാരി മരിച്ച സംഭവത്തില്‍ അധ്യാപകനെതിരെ നടപടി. യുപി അധ്യാപകൻ ഷിജിനെയാണ് വയനാട് ഡിഡിഇ സസ്പെൻഡ് ചെയ്തത്. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അനാസ്ഥയുണ്ടായെന്ന കുട്ടികളുടെ ആരോപണത്തേത്തുടർന്നാണ് നടപടിയെടുത്തത്. സ്‌കൂളിലെ മറ്റ് അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഷഹ്‌ല ഷെറിന്‍ (10) ഇന്നലെയാണ് മരിച്ചത്.
advertisement

Also Read- പാമ്പുകടിയേറ്റ് വിദ്യാർഥി മരിച്ചു: അന്വേഷണ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

ഇതിനിടെ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് സംഭവത്തില്‍ ഡിഡിഇയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്ന് വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുല്ല അറിയിച്ചു. സ്‌കൂളിന് വളരെ അടുത്ത് ആശുപത്രിയും വാഹന സൗകര്യവുമുണ്ടായിട്ടും അധ്യാപകര്‍ കുട്ടിയെ കൊണ്ടുപോകാന്‍ തയ്യാറായില്ലെന്നാണ് സ്‌കൂളിലെ കുട്ടികള്‍ ആരോപിച്ചത്. ക്ലാസ്റൂമിലെ തറയിലുണ്ടായിരുന്ന പൊത്തില്‍ നിന്നാണ് ഷഹ്‌ലക്ക് പാമ്പ് കടിയേറ്റത്. ഇതിനിടെ സ്‌കൂളിനെതിരേയും അധികൃതര്‍ക്കെതിരെയും പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാമ്പുകടിയേറ്റ് അഞ്ചാംക്ലാസുകാരി മരിച്ച സംഭവം: അധ്യാപകന് സസ്പെൻഷൻ