സഭയിൽ അംഗങ്ങളായവർ കൊലപാതക കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതും, രാഷ്ട്രീയ കൊലക്കേസുകളും അതിന്റെ മറ്റു വശങ്ങളും ചർച്ച ചെയ്യണം എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ കുറ്റപത്രത്തിൽ, സർക്കാരുമായി നേരിട്ട് ബന്ധമിലല്ലാത്തതിനാൽ ചർച്ച ചെയ്യാനാവില്ലയെന്നായിരുന്നു സ്പീക്കർ എടുത്ത നിലപാട്. എന്നാൽ കോടതിയുടെ പരിഗണനിയിലായിരുന്ന വിഷയങ്ങൾ മുൻപും സഭയിൽ ചർച്ചക്ക് വന്നിട്ടുണ്ടെന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാദം. സോളാർ, കടൽക്കൊല കേസ് തുടങ്ങിയവ ചൂണ്ടിക്കാട്ടിയായിരുന്നു വാദം. എന്നിട്ടും സ്പീക്കർ വഴങ്ങിയില്ല. തുടർന്ന്, നടുതളത്തിനടുത്തു വരെ പ്രതിപക്ഷ അംഗങ്ങൾ വന്നു. ഇതോടെ സഭയുടെ നടത്തിപ്പ് സുഗമം ആവാനുള്ള സാധ്യത മങ്ങുകയാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 12, 2019 10:27 AM IST