TRENDING:

'നന്മമരത്തിന്റേത് ആളെ പറ്റിക്കുന്ന പരിപാടി'; ഫിറോസ് കുന്നംപറമ്പിലിനെതിരെ സാമൂഹ്യസുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ

Last Updated:

'ബിസിനസ് ആണെങ്കിൽ അത് തുറന്നുപറയണം. അല്ലാതെ നന്മമരം മറയാക്കുന്നത് കള്ളത്തരമാണ്'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സ്ത്രീയെ അധിക്ഷേപിച്ചതിന് നിയമനടപടി നേരിടുന്ന സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെതിരെ സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ രംഗത്ത്. നന്മമരത്തിന്റേത് ആളെ പറ്റിക്കുന്ന പരിപാടിയാണ്. മറ്റുള്ളവരുടെ കാശുവാങ്ങി സഹായം ചെയ്യുന്നത് ബിസിനസ് ആണെങ്കിൽ അതു തുറന്നുപറയണം. അല്ലാതെ നന്മമരം മറയായി വെച്ച് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ഫ്രോഡാണെന്നും കള്ളത്തരമാണെന്നും അഷീൽ പറഞ്ഞു. ഒരാളുടെ ദയനീയത കാട്ടി പണം പിരിച്ചശേഷം അതിൽ നിന്ന് മറ്റുള്ളവർക്ക് പണം നൽകുന്ന രീതിയാണ് എന്താണെന്ന് മനസിലാകുന്നില്ല. ഈ നന്മമരം ചെയ്യുന്നതിന്റെ എത്രയോ ഇരട്ടി സഹായം സാമൂഹ്യ സുരക്ഷാ മിഷനും സർക്കാർ സംവിധാനങ്ങളും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഡോ. മുഹമ്മദ് അഷീൽ നിലപാട് വ്യക്തമാക്കുന്നത്.
advertisement

ഡോ. മുഹമ്മദ് അഷീൽ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിൽ നിന്ന്....

ഒരു സ്ത്രീയെ അപമാനിച്ചതുമാത്രമല്ല ഇവിടത്തെ വിഷയം. നന്മമരത്തിന്റെ പ്രവർത്തനങ്ങളാണ് ഇവിടെ പരിശോധിക്കേണ്ടത്. മിലാപ്പ് പോലുള്ള ക്രൗഡ് ഫണ്ടിംഗ് സംവിധാനങ്ങൾ ആൾക്കാരെ സഹായിക്കാനായി പണം പിരിക്കാറുണ്ട്. ഇതിൽ 20 ശതമാനം അവർ എടുക്കുന്നു. ബാക്കി സഹായം അർഹതപ്പെട്ടവർക്ക് കൈമാറുന്നു. അത് അവർ കൃത്യമായി പറയുന്നുണ്ട്. ഇതൊരു ബിസിനസ് സംവിധാനമാണ്.

എന്നാൽ, ഇവിടെ നന്മമരത്തിന്റേത് വല്ലാത്തൊരു ആശയമാണ്. പറതാരിക്കാനാകുന്നില്ല. ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ പ്രതികരിക്കേണ്ടതില്ലെന്ന് വിചാരിച്ചതാണ്. എന്നാൽ സഹിക്കാൻ പറ്റാത്തതുകൊണ്ടാണ് ഇതുപറയുന്നത്. ഒരിക്കൽ ഒരു കുട്ടിയുടെ ദൈന്യതയുടെ വാർത്ത ശ്രദ്ധയിൽപ്പെട്ടു. ആരോഗ്യമന്ത്രി തന്നെ നേരിട്ട് കുട്ടിയുടെ ബന്ധുക്കളെ വിളിച്ച് സംസാരിച്ചു. ബന്ധുക്കൾ ഫോൺ അവിടെയുള്ള മറ്റൊരാൾക്ക് കൈമാറി. നന്മമരത്തിന്റെ ആ ആശുപത്രിയിലെ കോഓർഡിനേറ്ററായിരുന്നു അത്. കുട്ടിയുടെ ചികിത്സക്കായി 30 ലക്ഷം രൂപയാണ് വേണ്ടചെന്നും ഇതിൽ 25 ലക്ഷം രൂപ സമാഹരിച്ചെന്നും അദ്ദേഹം മന്ത്രിയോട് പറഞ്ഞു. ആ പണം ആശുപത്രിയിൽ കെട്ടിവയ്ക്കണമെന്നും ബാക്കി തുക സർക്കാർ അടയ്ക്കാമെന്നും മന്ത്രി അറിയിച്ചു. എന്നാൽ തങ്ങളുടെ രീതി അങ്ങനെ‌യല്ലെന്ന മറുപടിയാണ് അദ്ദേഹം മന്ത്രിയോട് പറഞ്ഞത്. പിരിച്ചതുകയിൽ നിന്ന് 10 ലക്ഷം രൂപ കുട്ടിക്ക് നൽകും. ബാക്കി തുക മറ്റുള്ള ആവശ്യക്കാർക്ക് നൽകുമെന്നാണ്. ഒരുകുട്ടിയുടെ ദയനീയത കാട്ടി സമാഹരിച്ച തുക മറ്റുള്ളവർക്കേ കൊടുക്കൂവെന്ന് പറയുന്നത് തോന്നിയവാസമല്ലാതെ മറ്റെന്താണ്.

advertisement

കരൾ മാറ്റ ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പറയുന്ന ബില്ല് 30 ലക്ഷം രൂപയാണ്. സർക്കാർ ബന്ധപ്പെട്ടപ്പോൾ ഇതിന് 18 ലക്ഷം രൂപയേ ഉള്ളൂ.

അപ്പോൾ ഒരു ചോദ്യം ഉയരുന്നത് എന്തുകൊണ്ടാണ് സർക്കാർ ഇത്തരം തട്ടിപ്പുകൾക്കെതിരെ നടപടിയെടുക്കാത്തത് എന്നാണ്. സമാനമായ മറ്റൊരു ആളിന്റെ ഓൺലൈൻ ഫണ്ട് സമാഹരണത്തിന്റെ കാര്യം വാർത്തയാക്കിയ ഒരു വനിതാ മാധ്യമപ്രവർക്കയ്ക്ക് ഈ നന്മമരത്തിന്റെ വെട്ടുകിളി സംഘത്തിന്റെ ആക്രമണം നേരിടേണ്ടിവന്നു. വലിയ മാനസിക പീഡനമാണ് അവർ അനുഭവിച്ചത്. ഈ നന്മമരം ചെയ്തതിന്റെ എത്രയോ ഇരട്ടി സഹായം സർക്കാർ സംവിധാനങ്ങൾ വഴി ചെയ്തു. എന്നാൽ പൊതുബോധം ഇതിനെ അവഗണിക്കുന്നതാണ്. സ്വകാര്യ ആശുപത്രിയിൽ പോലും കിഡ്നി മാറ്റിവയ്ക്കുന്നതിന് മൂന്നു ലക്ഷമാണ്. എന്നാൽ നന്മമരം 30 മുതൽ 50 ലക്ഷം രൂപവരെ എന്നാണ് പറയുന്നത്. എത്ര പറ്റിച്ചാലും കുറേ പേർക്ക് ഗുണം ലഭിക്കുന്നില്ലേ എന്നാണ് ചിലർ ചോദിക്കുന്നത്.

advertisement

സാമൂഹ്യസുരക്ഷാ മിഷനിൽ ഒരു രൂപയിട്ടാൽ അത് ഓഡിറ്റബിളാണ്. മറ്റുള്ളവരുടെ പണം വാങ്ങി സഹായിക്കുമ്പോൾ അക്കൗണ്ടബിലിറ്റി വേണം. ഇതു പറയുമ്പോൾ വെട്ടുകിളികളെ പോലെ ആക്രമിക്കുകയല്ല വേണ്ടത്. സ്ത്രീയെ അപമാനിച്ചതുമാത്രമല്ല. വലിയൊരു മാഫിയ ഇതിനകത്തുണ്ട്. കോടികളുടെ വരവാണുള്ളത്. കുറച്ചുപേർക്ക് സഹായം ലഭിച്ചിട്ടുണ്ട്. പക്ഷേ, അതിലുപരി ഗുണം നന്മമരത്തിനുണ്ടായി. ഇതൊക്കെ ചോദ്യം ചെയ്യുമ്പോൾ അസഹിഷ്ണുത ഉണ്ടായിട്ടുകാര്യമില്ല. എന്തുപൊങ്കാലയും സ്വീകരിക്കാൻ തയാറായാണ് ഇത്രയും പറയുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നന്മമരത്തിന്റേത് ആളെ പറ്റിക്കുന്ന പരിപാടി'; ഫിറോസ് കുന്നംപറമ്പിലിനെതിരെ സാമൂഹ്യസുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ