വാഹനം ഓടിച്ചത് ആരാണെന്ന കാര്യത്തിൽ അവ്യക്തത ഉള്ളതിനാലാണ് യുവതിയെ പോകാൻ അനുവദിച്ചതെന്ന് മ്യൂസിയം എസ് ഐ ജയപ്രകാശ് പറഞ്ഞു. അതേസമയം, ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നുവെന്ന് മ്യൂസിയം എസ്ഐ ജയപ്രകാശ് വ്യക്തമാക്കി.
അതേസമയം, താനല്ല വാഹനം ഓടിച്ചതെന്ന മൊഴിയാണ് ശ്രീറാം വെങ്കിട്ടരാമൻ നൽകിയത്. എന്നാൽ, വാഹനം ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് ദൃക്‌സാക്ഷി പറഞ്ഞു. അപകടശേഷം ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ഇറങ്ങിയ ശ്രീറാം മദ്യപിച്ചിരുന്നെന്നും സംഭവത്തിന് സാക്ഷിയായ ആര്യനാട് സ്വദേശി ഷെഫീഖ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതിനിടെ അപകടം നടക്കുന്ന സമയത്ത് കാർ ഓടിച്ചിരുന്നത് താനായിരുന്നെന്ന്
advertisement
കാറിൽ ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് മൊഴി നൽകി.
ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ മരിച്ചു
വാഹനം അമിതവേഗതയിൽ ആയിരുന്നെന്നും ഓട്ടോ ഡ്രൈവറായ ഷെഫീഖ് പറഞ്ഞു.
രാത്രി ഒരുമണിക്ക് ഉണ്ടായ അപകടത്തിലാണ് ശ്രീ റാം വെങ്കിട്ടരാമൻ ഐ എ എസിന്‍റെ കാറിടിച്ച് സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യുറോ ചീഫ് കെ എം ബഷീർ മരിച്ചത്.