Also Read-ക്ലാസ് മുറിയിൽ പാമ്പു കടിയേറ്റു: കാരണമറിയാതെ ചികിത്സ വൈകി പത്തു വയസുകാരി മരിച്ചു
വിദ്യാർഥിനിയുടെ മരണ വാർത്ത എത്തിയതിന് പിന്നാലെ തന്നെ സ്കൂളിനെതിരെയും അധ്യാപകർക്കെതിരെയും പ്രതിഷേധവുമായി വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കടുത്ത അമർഷത്തോടും അതിലുപരി സങ്കടത്തോടുമാണ് പലരും സംഭവത്തോട് പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ഷെഹ്ല ഷെറിൻ എന്ന അഞ്ചാം ക്ലാസുകാരിക്ക് ക്ലാസ് മുറിക്കുള്ളിൽ വച്ച് പാമ്പു കടിയേൽക്കുന്നത്. പാമ്പു കടിയേറ്റെന്ന് പറഞ്ഞിട്ടു കാൽ നീലിച്ച് വന്നിട്ടും അധ്യാപകർ ആശുപത്രിയിലെത്തിക്കാൻ തയ്യാറാല്ലെന്നാണ് സഹപാഠികൾ ആരോപിക്കുന്നത്.
advertisement
കാലിൽ ആണി കൊണ്ടതാണെന്നാണ് അധ്യാപകർ പറഞ്ഞത്. പിന്നീട് രക്ഷിതാവിനെ വിളിച്ചു വരുത്തിയാണ് ഷഹ്ലയെ ആശുപത്രിയിലേക്കയച്ചെതെന്നും വിദ്യാർഥികൾ പറയുന്നു. ഒരു അധ്യാപിക ഇടപെട്ട് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടെങ്കിലും പ്രധാന അധ്യാപകൻ നിരസിക്കുകയായിരുന്നുവെന്നും കുട്ടികൾ പറയുന്നുണ്ട്.
