TRENDING:

ചാലക്കുടി പുഴയില്‍ രണ്ട് വിദ്യാര്‍ഥികൾ മുങ്ങിമരിച്ചു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: ചാലക്കുടി പുഴയില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികളും മരിച്ചു. ഇവരുടെ മൃതദേഹം കണ്ടെത്തി. കളമശ്ശേരി ഐടിഐയിലെ വിദ്യാര്‍ഥികളായ എല്‍ദോ തോമസ്, അബ്ദുള്‍ സലാം എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
advertisement

വെള്ളിയാഴ്ച വൈകിട്ടാണ് പത്തംഗ സംഘം പുഴയില്‍ കുളിക്കാനിറങ്ങിയത്. പുഴയില്‍ വെള്ളം കുറവായിരുന്നിട്ടും കയത്തില്‍ പെട്ടാണ് വിദ്യാര്‍ഥികളെ കാണാതായത്. ആദ്യഘട്ടത്തില്‍ ഫയര്‍ഫോഴ്സ് എത്തി തെരച്ചില്‍ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് വിശദമായ തിരച്ചില്‍ നടത്തിയപ്പോഴാണ് വിദ്യാര്‍ഥികളുടെ മൃതദേഹം ലഭിച്ചത്.

വനിതാമതില്‍ ചെലവ്: വാര്‍ത്ത അടിസ്ഥാനരഹിതം, സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കില്ല

മൃതദേഹങ്ങള്‍ ചാലക്കുടി ആശുപത്രിയിലേക്ക് മാറ്റി. കുളിക്കാൻ ഒപ്പമിറങ്ങിയ മറ്റ് എട്ട് വിദ്യാര്‍ഥികള്‍ സുരക്ഷിതരാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചാലക്കുടി പുഴയില്‍ രണ്ട് വിദ്യാര്‍ഥികൾ മുങ്ങിമരിച്ചു