1999 ല്‍ കണ്ണൂരിലെ പാനൂരില്‍ ഉണ്ടായ കൊലപാതക രാഷ്ട്രീയങ്ങളെക്കുറിച്ച് മീരയെഴുതിയ കുറിപ്പ് ഷെയര്‍ ചെയ്ത സിദ്ദിക്ക് 90% സാംസ്‌കാരിക നായകരും കാശിക്ക് പോയ അവസ്ഥയില്‍ പ്രതികരിച്ച അവരെ പരിഗണിക്കേണ്ടെ? സിപിഎമ്മിനെനെതിരെ എഴുതാന്‍ അവര്‍ ഭയന്നില്ലലോയെന്നും' ചോദിച്ചു. അതോടൊപ്പം കഴിഞ്ഞ ദിവസം ബല്‍റാമിനെതിരെ മീര ഫേസ്ബുക്കില്‍ നടത്തിയ 'പോ മോനെ ബാല-രാമ' പ്രയോഗം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും സിദ്ദിക്ക് പറഞ്ഞു.
advertisement
'അവര്‍ വിടി ബല്‍റാമിനെ പോ മോനെ ബാല-രാമ എന്ന് വിളിച്ചത് അംഗീകരിക്കാവുന്ന ഒന്നല്ല; അതവര്‍ തിരുത്തി എന്നാണു അറിയാന്‍ കഴിഞ്ഞത്. നമ്മള്‍ നമ്മുടെ സഹോദരങ്ങളെ വെട്ടിക്കൊന്ന വിഷയത്തില്‍ നിന്ന് തെന്നിമാറാന്‍ അനുവദിക്കരുത്.' ടി സിദ്ദിക്ക് പറയുന്നു.
നേരത്തെ അഭിസംബോധനകളിലെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസല്ല, പൊളിറ്റിക്കല്‍ മര്‍ഡേഴ്‌സ് ഒരു ആധുനിക സമൂഹത്തില്‍ എത്രത്തോളം കറക്റ്റാണ് എന്നത് തന്നെയാണ് പ്രധാനപ്പെട്ടതെന്ന് വിടി ബല്‍റാമും പറഞ്ഞിരുന്നു. പെരിയയിലും ഇരട്ടക്കൊലപാതകം തന്നെയാണ് ചര്‍ച്ചയാകേണ്ടതെന്നും ബല്‍റാം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരട്ടക്കൊലപാതക വിഷയത്തില്‍ നിന്ന് തെന്നിമാറാന്‍ അനുവദിക്കരുതെന്ന സിദ്ദിക്കും പറഞ്ഞിരിക്കുന്നത്.
