TRENDING:

തണലേകും ആപ്പ്; ധനസഹായ പദ്ധതികൾ ഇനി മൊബൈലിലൂടെ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ധന സഹായ പദ്ധതികൾ മൊബൈൽ ആപ്പിലൂടെ ജനങ്ങൾക്ക് ലഭ്യമാക്കാൻ യുവാക്കളുടെ പുതുസംരംഭം. വിവിധ
advertisement

വകുപ്പുകൾക്ക് കീഴിലുള്ള ധനസഹായ പദ്ധതികൾ 'തണൽ' എന്ന ആൻഡ്രോയിഡ് ആപ്പിലൂടെ വിരൽ തുമ്പിൽ ലഭ്യമാക്കുന്നതാണ് പദ്ധതി. എട്ടു ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ അർഹതക്കനുസരിച്ചുള്ള സർക്കാർ സഹായ പദ്ധതികളുടെ പട്ടികയും അപേക്ഷാ വിവരങ്ങളും ലഭിക്കും.

തണലിന് പിന്നിൽ...

പത്തനാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ഗ്രാമീണ സ്റ്റാർട്ടപ്പായ കോർപറേറ്റ് 360 ആണ് ഇത്തരമൊരു ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. വിദ്യാർത്ഥി സംരംഭകരുടെ കഴിവ് പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രാമീണ പ്രദേശങ്ങളിലുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥികളിലൂടെയാണ് തണൽ ജനിച്ചത്.

advertisement

പാവപ്പെട്ടവർക്കായി സർക്കാർ നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഗുണഫലം അർഹരായവർക്ക് ലഭിക്കാത്ത സാഹചര്യമുണ്ട്. യഥാർത്ഥ വിവരങ്ങൾ അവർ അറിയാതെ പോകുന്നുവെന്നതാണ് ഇതിന് കാരണം. ഇത് പരിഹരിക്കുന്നതിനായാണ് യുവ സംരംഭകനായ വരുൺ ചന്ദ്രൻ തണൽ എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ രൂപകൽപന ചെയ്തത്. ഇന്റർനെറ്റ് കണക്ടിവിറ്റി ഇല്ലെങ്കിലും തണൽ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. ഗൂഗിൽ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തണലിലേക്ക് വന്നത് എങ്ങനെ?

advertisement

2017ൽ ഗ്രാമീണമേഖലയിൽ പ്രവർത്തിക്കുമ്പോഴാണ് സർക്കാരിന്റെ ക്ഷേമപദ്ധതികളെ കുറിച്ച് യാതൊരു അറിവും ഇല്ലാത്ത വലിയൊരു വിഭാഗം ഉണ്ടെന്ന് ബോധ്യപ്പെട്ടത്. അങ്ങനെയാണ് ഇത്തരമൊരു ആശയം ഉണ്ടായതെന്ന് വരുൺ പറയുന്നു. പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, അംഗനവാടി അധ്യാപകർ, ആശാ

വർക്കർമാർ എന്നിവർക്ക് പരിശീലനം നൽകി സാധാരണക്കാർക്ക് ഉപയോഗിക്കുന്നരീതിയിൽ ആപ്പ് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

സാമൂഹ്യ പ്രവർത്തകർക്കും സർക്കാർ ജീവനക്കാർക്കും മീറ്റിംഗിനിടയിലും മറ്റും ഫോണിലൂടെ തന്നെ ക്ഷേമപദ്ധതികളിലെ പൂർണമായ വിവരങ്ങൾ ലഭ്യമാകും.

രണ്ടാംഘട്ടത്തിൽ പുതിയ പ്രത്യേകതകൾ...

രണ്ടാം ഘട്ടത്തില്‍ കൂടുതൽ ജനകീയമായി ആപ്ലിക്കേഷന് രൂപമാറ്റം വരുത്താനാണ് ആലോചന. ശബ്ദസന്ദേശം കൊണ്ട് പ്രവർത്തിക്കുന്ന ആപ്ലിക്കേഷനാകും വരിക. കാഴ്ച പരിമിതർക്കും ഉപയോഗിക്കാം. ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളിൽ ഭൂരിഭാഗവും എഴുതാനും വായിക്കാനുമൊക്കെ കഴിയാത്തവരുമാണ്. ആ പരിമിതി കടക്കാനാണ് ശ്രമിക്കുന്നതെന്ന് വരുൺ പറയുന്നു. പ്രത്യേക പരിശീലനം നേടിയ പ്രതിനിധികളിലൂടെ ഏറ്റവും താഴേ തട്ടിലുള്ളവരെ കൂടി പദ്ധതിയുടെ ഭാഗമാക്കും.

advertisement

പ്രചോദനം...

2017ൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ സാധാരണക്കാർക്ക് പ്രയോജനകരമായ നൂതനസാങ്കേതിക വിദ്യകൾ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് ഐ.ടി സെക്രട്ടറി ശിവശങ്കരൻ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് തണലിലേക്ക് എത്തുന്നത്. വിദ്യാർത്ഥികളായ സംരംഭകരുടെ ചെറിയ

ടീമിനെ സജ്ജമാക്കി അതിനുള്ള ശ്രമം തുടങ്ങി. കേരള ഐ.ടി മിഷന്റെയും പി.ആർ.ഡിയുടെയും പിന്തുണയുമുണ്ടായിരുന്നു.

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് സഞ്ജുവിനെയും അഖിൽ സുരേഷിനെയും കോർപറേറ്റ് 360 കണ്ടെടുക്കുകയായിരുന്നു. അവരെ വെച്ച് സ്റ്റാർട്ടപ്പ്

സംരംഭം തുടങ്ങി. ലക്ഷക്കണക്കിന് പേരിലേക്ക് എത്താനുള്ള ആപ്ലിക്കേഷൻ എന്ന നിലയിൽ അതിന്റെ രൂപകൽപനയിലും ഉപയോഗ ക്രമത്തിലുമെല്ലാം കൃത്യതയും ലാളിത്യവും ഉറപ്പാക്കേണ്ടത് വലിയ വെല്ലുവിളിയായെന്ന് സഞ്ജു പറയുന്നു.

advertisement

സാമൂഹ്യമാറ്റത്തിന് ഉതകുന്ന പുത്തൻ സംരംഭങ്ങൾ...

സാധാരണക്കാർക്ക് പ്രയോജനകരമായ സാമൂഹ്യഇടപെടലുകൾക്ക് സഹായകരവുമായ നിരവധി സംരംഭങ്ങളുടെ കുത്തൊഴുക്കാണ് കേരളത്തിൽ. സൗരോർജ ബോട്ട്, ആൾനൂഴി വൃത്തിയാക്കുന്ന റോബോട്ട്, അടിയന്തരഘട്ടത്തിൽ റോ‍‍ഡ് ഗതാഗതം സുഗമമാക്കാനുള്ള സംവിധാനം എന്നിങ്ങനെ വിവിധ നൂതന സംരംഭങ്ങളും ആശയങ്ങളുമാണ് ശ്രദ്ധിക്കപ്പെടുന്നത്.

സാമൂഹ്യപ്രതിബദ്ധതയോടുള്ള നൂതനാശയങ്ങളും സാങ്കേതിക വിദ്യകളും ഉയർന്നുവരുന്നത് സ്വാഗതാർഹമാണെന്ന് കേരള സ്റ്റാർട്ടപ്പ് സി.ഇ.ഒ സജി ഗോപിനാഥ് പറഞ്ഞു. പശുക്കളിലെ രോഗബാധ നേരത്തെ കണ്ടെത്താൻ ക്ഷീരകർഷകരെ സഹായിക്കുന്ന ഉപകരണം , മത്സ്യത്തൊഴിലാളികൾക്ക് വളരെ നേരത്തെ കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാക്കുന്ന ഉപകരണം എന്നിവയൊക്കെ നടപ്പാക്കൽ ഘട്ടത്തിലാണ്.

തണലിന്റെ ഫേസ്ബുക്ക് പേജ് -https://www.facebook.com/Thanal-2026300037689075

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യൂ ട്യൂബ് ലിങ്ക് - https://www.youtube.com/channel/UCduaHkMKkj9aRMFNe-wlgCg

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തണലേകും ആപ്പ്; ധനസഹായ പദ്ധതികൾ ഇനി മൊബൈലിലൂടെ