വാർഷിക ആഘോഷങ്ങൾക്ക് നൂറ് കോടി വകയിരുത്തിയ സർക്കാരാണിതെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. ഇന്ധന വില കുറച്ച കേന്ദ്രത്തിന്റെ നടപടി ആശ്വാസമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. എന്നാൽ കേന്ദ്രം ഇനിയും നികുതി കുറയ്ക്കാൻ തയ്യാറാകണം. സംസ്ഥാന സര്‍ക്കാരും നികുതി കുറയ്ക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഇരു സർക്കാരും നടത്തുന്നത്. ഇന്ധനത്തിന് മറ്റൊരിടത്തുമില്ലാത വില കൊടുക്കേണ്ടിവരുന്നത് ഭീമമായ നികുതി ഉള്ളത് കൊണ്ടാണെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ആത്മവിശ്വാസ കുറവ് ഉണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. തൃക്കാക്കരയിലെ ഇടതു മുന്നണിയുടെ ആത്മവിശ്വാസ കുറവ് ഇ പി ജയരാജന്റെ വാക്കുകളില്‍ വ്യക്തമാണ്. കെ റെയിലില്‍ സര്‍ക്കാര്‍ പിന്നോട്ട് പോയതും ഇതിന് ഉദാഹരണമാണ്. തൃക്കാക്കരയില്‍ യുഡിഎഫ് മികച്ച ജയം നേടും. തൃക്കാക്കരയില്‍ മന്ത്രിമാർ ക്യാംപ് ചെയ്തുള്ള പ്രചരണം നടത്തുന്നുണ്ട്. ജനാധിപത്യപരമായ പ്രചാരണങ്ങള്‍ അംഗീകരിക്കും, എന്നാല്‍ അധികാര ദുര്‍വിനിയോഗം സംബന്ധിച്ച പരാതികള്‍ ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
advertisement
ഇന്ധന നികുതിയില്‍ ഉണ്ടായ കുറവ് സ്വാഭാവികമല്ല; ഇനി കുറയ്ക്കുന്നതിനെ കുറിച്ച് ആലോചനയില്ല; കെഎന്‍ ബാലഗോപാല്‍
സംസ്ഥാനത്ത് ഇന്ധനനികുതി ഇനി കുറയ്ക്കുന്നത് ആലോചനയിലില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍(KN Balagopal). സംസ്ഥാനം നികുതി കൂട്ടിയിട്ടില്ലെന്നും അതുകൊണ്ട് കേന്ദ്രം കുറക്കുമ്പോള്‍ കുറക്കേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. കേന്ദ്രസര്‍ക്കാര്‍ കുറച്ചതിന് ആനുപാതികമായി മാത്രമല്ല സംസ്ഥാനം കുറച്ചത്.
30 രൂപ കൂട്ടിയിട്ട് 8 രൂപ കുറച്ചത് വലിയ ഡിസ്‌കൗണ്ടിനായി കാണരുതെന്നും മന്ത്രി പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 18 തവണ ഇന്ധന നികുതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തു വിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ കൂട്ടിയിട്ടില്ലെന്നും ബാലഗോപാല്‍ പറഞ്ഞു.
വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സഹായം കൂടിയേ തീരൂ എന്നും കെ എന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു. വിലക്കയറ്റം തടയാന്‍ കഴിഞ്ഞ വര്‍ഷം 4000 കോടി രൂപ സര്‍ക്കാര്‍ നല്‍കി. കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു വാക്കും പറയാന്‍ വി ഡി സതീശന്‍ തയ്യാറാക്കുന്നില്ലെന്നും കേരള സര്‍ക്കാരിനെതിരെ മാത്രമാണ് വിമര്‍ശനമെന്നും കെ എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി.