ബിഷപ്പിന്‍റെ അറസ്റ്റിലേക്ക് നയിച്ച നിർണായക തെളിവുകൾ ഇതാണ്,
1. പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ വൈദ്യപരിശോധനാഫലം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു വൈദ്യപരിശോധന നടന്നത്.
2. കന്യാസ്ത്രീ ചങ്ങനാശ്ശേരി കോടതിയിൽ നൽകിയ രഹസ്യമൊഴി. ബിഷപ്പ് 13 തവണ പീഡിപ്പിച്ചു എന്നതിനൊപ്പം ഇതു സംബന്ധിച്ച് സ്ഥലം, തിയതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇവർ നൽകിയ വിശദാംശങ്ങൾ.
3. പീഡനം നടന്ന ദിവസങ്ങൾ സംബന്ധിച്ച് കന്യാസ്ത്രീ നൽകിയ മൊഴികളിൽ പറഞ്ഞിരിക്കുന്ന ദിവസങ്ങളിൽ ബിഷപ്പ് അവർക്കൊപ്പം ഉണ്ടായിരുന്നു എന്ന കണ്ടെത്തൽ.
advertisement
4. കന്യാസ്ത്രീക്ക് ബിഷപ്പ് മൊബൈൽ ഫോൺ വഴി അയച്ച സന്ദേശങ്ങൾ
5. ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി പറഞ്ഞിരുന്നതായി വൈദികരും കന്യാസ്ത്രീകളും അന്വേഷണസംഘത്തിന് നൽകിയ മൊഴി
6. അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെ കുമ്പസാരവേളയിൽ പീഡനത്തെക്കുറിച്ച് പറഞ്ഞിരുന്നതായി കന്യാസ്ത്രീയുടെ മൊഴി. കന്യാസ്ത്രീ ആ ദിവസങ്ങളിൽ ധ്യാനകേന്ദ്രത്തിൽ എത്തിയെന്ന് അധികൃതർ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.