യു ഡി എഫ് എം പിമാർ ലോക്സഭയിൽ പദ്ധതിക്കെതിരെ നിലപാട് സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തെ എങ്ങനെ സമീപിക്കുന്നു എന്നാണ് പ്രശ്നം. കേരളത്തിന്റെ വികസനത്തിന് എതിരെയാണ് അവർ നിലപാടെടുത്തത്. പ്രധാനമന്ത്രിയെ നേരിൽ കണ്ടു. ഒരക്ഷരം പദ്ധതിക്കെതിരെ പ്രധാനമന്ത്രി സംസാരിച്ചില്ല. പദ്ധതി പൂർണമായും നടപ്പാക്കാൻ കഴിയില്ല എന്ന് കേന്ദ്രം ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പൂർണമായി പദ്ധതി തള്ളിപ്പറയാൽ കേന്ദ്ര സർക്കാരിന് പോലും കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയ്ക്ക് അനുമതി കിട്ടും. കിട്ടിയിൽ വേഗം തന്നെ പൂർത്തിയാക്കും. അനുമതി കിട്ടാതിരിക്കില്ല. ഇന്ന് അല്ലെങ്കിൽ നാളെ അനുമതി കിട്ടും. പദ്ധതി ഉപേക്ഷിച്ചതിന്റെ ഭാഗമായിട്ടല്ല ഉദ്യോഗസ്ഥരെ മാറ്റിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിന് എതിരായ പ്രക്ഷോഭത്തിന് മുന്നിൽ സർക്കാർ വഴങ്ങില്ല. ബിജെപിയുമായി ചേർന്ന് പ്രതിഷേധിച്ചത് കൊണ്ടാണ് ഇപ്പോൾ നിങ്ങൾക്ക് ആനുകൂല്യം ലഭിച്ചതെന്നും പ്രതിപക്ഷത്തെ നോക്കി മുഖ്യമന്ത്രി പറഞ്ഞു.
advertisement
കേരളത്തിൽ ഏത് പദ്ധതി വന്നാലും എതിർക്കുന്നവർ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല അല്ല. അക്കൂട്ടത്തിൽ ഒരു പത്രമാണ് മാതൃഭൂമി. ഏത് പദ്ധതിയാണ് മാതൃഭൂമി അനുകൂലിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. നമുക്ക് സിൽവർലൈനും വേണം വന്ദേഭാരതും വേണം. എന്തു കൊണ്ട് അതിന് ഒരുമിച്ച് ആവശ്യപ്പെട്ടു കൂടാ? ആശങ്ക പരിഹരിക്കാൻ സർക്കാർ സന്നദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടിയോടെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.