TRENDING:

മനുഷ്യസ്നേഹത്തിന് മാതൃകയായ രണ്ടു പേർക്ക് തിരുവനന്തപുരം കളക്ടറേറ്റിൽ പ്രത്യേക ആദരം

Last Updated:

ഓഗസ്റ്റ് ഒൻപതാം തീയതി എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽപെട്ടുപോയ യാത്രക്കാരിയെ അത്ഭുതകരമായി ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയ രാഘവനുണ്ണി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം കളക്ടറേറ്റിൽ വേറിട്ട മാതൃകയിൽ രണ്ട് വ്യക്തികളെ ആദരിച്ചു. ഈ വ്യക്തികളുടെ പ്രാധാന്യമറിയുമ്പോഴാകും അവർ അർഹിക്കുന്ന അംഗീകാരം ലഭിച്ചതിൽ നമുക്കും സന്തോഷിക്കാൻ ആവുക. കാരുണ്യത്തിൻ്റെയും മനുഷ്യ സ്നേഹത്തിൻ്റെയും മാതൃകകളായി മാറിയ രണ്ടു വ്യക്തികളെ ആദരിച്ചു കൊണ്ടാണ് തിരുവനന്തപുരം കളക്ടറേറ്റിലെ ജീവനക്കാർ പുതുമാതൃക തീർത്തത്.
ആദരിക്കുന്നു
ആദരിക്കുന്നു
advertisement

എറണാകുളം റെയിൽവേ ഡിപ്പോയിലെ ഇലക്ട്രിക്കൽ ടെക്‌നീഷ്യനും പാലക്കാട് പറളി തേനൂർ സ്വദേശിയുമായ രാഘവനുണ്ണിക്കാണ് ജില്ലാ കളക്ടർ അനു കുമാരി ആദരം നൽകിയത്. ഓഗസ്റ്റ് ഒൻപതാം തീയതി എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽപെട്ടുപോയ യാത്രക്കാരിയെ അത്ഭുതകരമായി ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയ രാഘവനുണ്ണി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വിവാഹ സംഘം ഓട്ടോറിക്ഷയിൽ മറന്നു വച്ച 18 പവൻ സ്വർണാഭരണങ്ങൾ വീട്ടിലെത്തി തിരികെ നൽകി മാതൃകയായ സന്തോഷ് എന്ന പ്രസന്നകുമാറിനാണ് മറ്റൊരു ആദരം നൽകിയത്. ആലപ്പുഴ ഗുരുപുരം ലൂഥറൻ സ്കൂളിന് സമീപത്തെ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് സന്തോഷ്. ബാങ്കോക്കിൽ നടന്ന മിസ്റ്റർ ഏഷ്യ (മാസ്റ്റേഴ്സ്) ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ നെയ്യാറ്റിൻകര തഹസിൽദാർ ആയ ഷാജി ടി ആറിനും കളക്ടർ ഉപഹാരം നൽകി.

advertisement

തിരുവനന്തപുരം കളക്ടറേറ്റ് പരിസരത്ത് ഓപ്പൺ ജിം ക്രമീകരിച്ചിട്ടുണ്ട്. ജീവനക്കാർക്കിടയിൽ നടന്ന വെയിറ്റ് ലോസ് ചലഞ്ചിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. റിക്രിയേഷൻ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എ ഡി എം, ടി കെ വിനീത്, ക്ലബ് പ്രസിഡൻ്റ് അജീഷ് കുമാർ വി, സെക്രട്ടറി ഷിജിൻ എസ് ആർ തുടങ്ങിയവർ പങ്കെടുത്തു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
മനുഷ്യസ്നേഹത്തിന് മാതൃകയായ രണ്ടു പേർക്ക് തിരുവനന്തപുരം കളക്ടറേറ്റിൽ പ്രത്യേക ആദരം
Open in App
Home
Video
Impact Shorts
Web Stories