കൃത്യമായ മാലിന്യ സംസ്‌കരണം ഓരോ പൗരൻ്റേയും ഉത്തരവാദിത്തമാണ്. അത് സ്വന്തം വീടുകളില്‍ നിന്നു തന്നെ തുടങ്ങണം. രക്തദാനത്തിൻ്റെയും അവയവദാനത്തിൻ്റെയും പ്രാധാന്യവും മഹത്ത്വവും പൊതുജനങ്ങളിലെത്തിക്കുകയെന്നതും നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന് കളക്ടര്‍ പറഞ്ഞു.
ജില്ലാ കളക്ടര്‍ അനുകുമാരിയുടെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്. വിദ്യാർത്ഥികൾക്ക് മാനസികാരോഗ്യം, മയക്കുമരുന്ന് ദുരുപയോഗം, തെരഞ്ഞെടുപ്പ് സാക്ഷരത, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ വര്‍ക്ക്‌ഷോപ്പും ബോധവത്കരണ പരിപാടികളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയിൽ സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ.വി., അസിസ്റ്റൻ്റ് കളക്ടര്‍ ശിവശക്തിവേല്‍, വിവിധ ക്യാമ്പസുകളില്‍ നിന്നെത്തിയ അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവര്‍ പങ്കെടുത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 22, 2025 4:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
വിദ്യാർത്ഥികളിൽ സാമൂഹിക ഉത്തരവാദിത്തം വളർത്താൻ ‘ക്യാമ്പസ് കണക്ട്’