ലയണ്‍ ഫിഷ്, പിരാന, ഭീമന്‍ ആമകള്‍, ബട്ടര്‍ഫ്‌ളൈ ഫിഷ്, ട്രിഗര്‍ ഫിഷ് എന്നിങ്ങനെ കടലിൻ്റെ അടിത്തട്ടിൽ പതുങ്ങിയിരിക്കുന്ന പല മത്സ്യങ്ങളും, പേടിപ്പെടുത്തുന്ന പിരാന ഇനങ്ങളുമൊക്കെ വിഴിഞ്ഞത്തെ മറൈൻ അക്വേറിയത്തിൽ ഉണ്ട്. പവിഴപ്പുറ്റുകൾ കൃത്രിമമായി നിർമ്മിച്ച് എടുക്കുന്നതിൻ്റെ സാങ്കേതികവിദ്യയും ഇവിടെ നിന്ന് മനസ്സിലാക്കാം. വിഴിഞ്ഞത്തെ സമുദ്ര ഗവേഷണ കേന്ദ്രത്തിൻ്റെ കീഴിലാണ് ഈ അക്വേറിയം പ്രവർത്തിക്കുന്നത്.
ഇവിടെ ഏതു രൂപത്തിലും വലുപ്പത്തിലുമുള്ള പവിഴങ്ങള്‍ ഉല്പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുണ്ട്. ഇതിൻ്റെ പ്രവര്‍ത്തനം സന്ദര്‍ശകര്‍ക്കും നേരിട്ടറിയാം. ഇമേജ് പേള്‍ ടെക്‌നിക് എന്നു പേരിട്ട ഈ സാങ്കേതിക വിദ്യ കൊണ്ട് നിങ്ങള്‍ക്ക് ആവശ്യമുള്ള രൂപത്തില്‍ കടല്‍ മുത്തുകളെ വളര്‍ത്താം. കക്കത്തോടിൻ്റെ അസംസ്കൃത വസ്തു ഉപയോഗിച്ച് വ്യത്യസ്ത രൂപങ്ങളില്‍ മുത്തു ചിപ്പികള്‍ സൃഷ്ടിച്ച് അതില്‍ മുത്തു വളര്‍ത്തുകയാണ് രീതി. വിവിധയിനം കടല്‍ മത്സ്യങ്ങളും അലങ്കാര മത്സ്യങ്ങളും ഈ അക്വേറിയത്തില്‍ നിങ്ങള്‍ക്ക് അടുത്തു കാണാം. ഏഞ്ചല്‍ ഫിഷ്, ക്ലൗണ്‍ ഫിഷ്, കടല്‍ക്കുതിര, ബോക്‌സ് ഫിഷ്, കൗഫിഷ്, ഈലുകള്‍ തുടങ്ങി വിവിധയിനം അലങ്കാര മത്സ്യങ്ങള്‍ ഇവിടെയുണ്ട്. വിവിധതരം കടല്‍ പുറ്റുകള്‍ വളരുന്ന റീഫ് ടാങ്ക് ആണ് മറ്റൊരു പ്രധാന ആകര്‍ഷണം.
advertisement