TRENDING:

പുരസ്‌കാര സമർപ്പണവും മെഗാ ഫ്യൂഷൻ ഷോയുമായി കോട്ടൂർ ഓണത്തിന് സമാപനം

Last Updated:

കോട്ടൂർ ദീപാലങ്കാര കൂട്ടായ്‌മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇക്കോ ടൂറിസം ഫെസ്റ്റ്, ഓണം ടൂറിസം വാരാഘോഷം എന്നിവ ശ്രദ്ധേയമായി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജില്ലയുടെ വിവിധ ഇടങ്ങളിൽ ഓണാഘോഷം പൊടിപൊടിച്ചു. നെയ്യാർ ഡാം, കോട്ടൂർ, ബാലരാമപുരം, വർക്കല എന്നിവിടങ്ങളിൽ ഒക്കെ ഓണാഘോഷ പരിപാടികൾ നടന്നിരുന്നു. ഇത്തവണ കോട്ടൂർ ഓണം ഫെസ്റ്റിന് എത്തിയവരുടെ തിരക്ക് മുൻവർഷങ്ങളെക്കാൾ വളരെ കൂടുതലായിരുന്നു. ജില്ലയിൽ വളരെ തിരക്കേറിയ ഓണം ഫെസ്റ്റ് നടക്കുന്ന ഇടം കൂടിയാണ് കോട്ടൂർ. കോട്ടൂർ ദീപാലങ്കാര കൂട്ടായ്‌മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇക്കോ ടൂറിസം ഫെസ്റ്റ്, ഓണം ടൂറിസം വാരാഘോഷം എന്നിവ ശ്രദ്ധേയമായി. ഉദ്ഘാടനവും വൈദ്യുത ദീപാലങ്കാരം സ്വിച്ച് ഓണും ജി സ്റ്റീഫൻ എംഎൽഎ നടത്തി.
കോട്ടൂർ ഇക്കോ ടൂറിസം ടെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു
കോട്ടൂർ ഇക്കോ ടൂറിസം ടെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു
advertisement

നിയമസഭാ സെക്രട്ടറി ഡോ. എൻ കൃഷ്ണ‌കുമാർ, നടൻ മനുവർമ, കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡൻ്റ് ജി മണികണ്ഠൻ, ജനപ്രതിനിധികളായ എ മിനി, എസ് രതിക, നിസാർ മാങ്കുടി, ശ്രീദേവി സുരേഷ്, സംഘാടകസമിതി ഭാരവാഹികളായ വി എസ് കൃഷ്‌ണകുമാർ, പി എ റഹിം, ഡോ. വി എസ് ജയകുമാർ, ആർ മധുകുമാർ, ബി മഹേന്ദ്രനാശാരി, എം ഷംസുദീൻ, ജി അപ്പുക്കുട്ടൻനായർ, കോട്ടൂർ ജയചന്ദ്രൻ, സുമേഷ് കോട്ടൂർ, ഷഫീഖ് കള്ളിയൽ, മണിയൻ, കുമാർ, സന്തോഷ് വി കോട്ടൂർ എന്നിവർ സംസാരിച്ചു. ഡി ജെ നൈറ്റ്, നമസ്തേ ഫെസ്റ്റ്, ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, കഥാപ്രസംഗം, കരോക്കെ ഗാനമേള, സാംസ്‌കാരിക ഘോഷയാത്ര, പുരസ്‌കാര സമർപ്പണം, സൂപ്പർ മെഗാഹിറ്റ് ഫ്യൂഷൻ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളോടെ പരിപാടി ഇന്നലെ സമാപിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
പുരസ്‌കാര സമർപ്പണവും മെഗാ ഫ്യൂഷൻ ഷോയുമായി കോട്ടൂർ ഓണത്തിന് സമാപനം
Open in App
Home
Video
Impact Shorts
Web Stories