TRENDING:

തിരുവനന്തപുരം കളിപ്പാംകുളത്ത് ഹരിതകർമ്മസേനാംഗങ്ങൾക്കും ആശാ വർക്കർമാർക്കും ആദരം

Last Updated:

സാധാരണ ഗ്രന്ഥശാലകൾ സംഘടിപ്പിക്കുന്ന വാർഷിക പരിപാടികളിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു സമദർശിനി ഗ്രന്ഥശാലയുടെ ആശാവർക്കർമാരെയും ഹരിത കർമ്മ സേനാംഗങ്ങളെയും ആദരിക്കാനുള്ള തീരുമാനം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വൃത്തിയുടെ കാവലാന്മാരായ ഹരിത കർമ്മ സേനാംഗങ്ങൾക്കും ആരോഗ്യപരിപാലനരംഗത്ത് തോളോട് ചേർന്ന് പ്രവർത്തിക്കുന്ന ആശാവർക്കർമാർക്കും ആദരമൊരുക്കി ഒരു ഗ്രാമം. കളിപ്പാംകുളം ഗ്രാമമാണ് തങ്ങളുടെ വീടുകളിലെത്തുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്കും ആശാവർക്കർമാർക്കും ആദരമൊരുക്കിയത്. കളിപ്പാൻകുളം സമദർശിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹരിതകർമ്മസേനാംഗങ്ങളെയും ആശാ വർക്കർമാരെയും ആദരിക്കുന്ന ചടങ്ങ് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നു മന്ത്രി പറഞ്ഞു.
ആദരമേറ്റ് വാങ്ങുന്നതിന് എത്തിയവർ ഉൾപ്പെടുന്ന സദസ്സ് 
ആദരമേറ്റ് വാങ്ങുന്നതിന് എത്തിയവർ ഉൾപ്പെടുന്ന സദസ്സ് 
advertisement

നഗരങ്ങളും വീടുകളും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ ഹരിതകർമ്മസേനാംഗങ്ങൾ മാലിന്യമുക്ത കേരളമെന്ന സ്വപ്നത്തിലേക്ക് നമ്മെ നയിക്കുന്നു. അതുപോലെ, ആരോഗ്യ സംരക്ഷണത്തിൻ്റെ മുൻനിര പോരാളികളായ ആശാ വർക്കർമാർ ഓരോ കുടുംബത്തിൻ്റെയും ആരോഗ്യത്തിന് താങ്ങും തണലുമാകുന്നു. ഈ രണ്ടു വിഭാഗം ആളുകളുടെയും നിസ്തുലമായ സേവനങ്ങളാണ് നമ്മുടെ നാടിൻ്റെ ആരോഗ്യവും ശുചിത്വവും ഉറപ്പാക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സാധാരണ ഗ്രന്ഥശാലകൾ സംഘടിപ്പിക്കുന്ന വാർഷിക പരിപാടികളിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു സമദർശിനി ഗ്രന്ഥശാലയുടെ ആശാവർക്കർമാരെയും ഹരിത കർമ്മ സേനാംഗങ്ങളെയും ആദരിക്കാനുള്ള തീരുമാനം. ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
തിരുവനന്തപുരം കളിപ്പാംകുളത്ത് ഹരിതകർമ്മസേനാംഗങ്ങൾക്കും ആശാ വർക്കർമാർക്കും ആദരം
Open in App
Home
Video
Impact Shorts
Web Stories