TRENDING:

കനകക്കുന്നിലെ അക്വാ പെറ്റ് ഷോയിൽ താരമായി കുഞ്ഞൻ പാമ്പുകളും ഇഗ്വാനയും

Last Updated:

സാധാരണ പെറ്റ് ഷോകളിൽ നിന്ന് വ്യത്യസ്തമായി ഒന്നിലധികം പാമ്പുകളെ താലോലിക്കാനും സെൽഫി എടുക്കാനും ഒക്കെ അവസരം ഉണ്ടെന്നതാണ് ഇവിടത്തെ പ്രത്യേകത.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി കനകക്കുന്നിൽ നടക്കുന്ന ഓണം ഫെസ്റ്റിൽ താരമായി അക്വാ പെറ്റ് ഷോ. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന പെറ്റ് ഷോ കാണാൻ നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. വിവിധ തരം വളർത്തു ജീവികൾക്കൊപ്പം സെൽഫി പകർത്താനുള്ള അവസരവും ലഭിക്കുന്നു. വീടുകളിൽ പോലും ഇണക്കി വളർത്താൻ കഴിയുന്ന കുഞ്ഞൻ പാമ്പുകളാണ് പെറ്റ് ഷോയിലെ ഒരു താരം. നല്ല വെളുത്ത കുഞ്ഞൻ പെരുമ്പാമ്പിനെ കഴുത്തിൽ അണിഞ്ഞ് സെൽഫി എടുക്കാൻ കുട്ടികൾക്കും ആവേശമാണ്. സാധാരണ പെറ്റ് ഷോകളിൽ നിന്ന് വ്യത്യസ്തമായി ഒന്നിലധികം പാമ്പുകളെ താലോലിക്കാനും സെൽഫി എടുക്കാനും ഒക്കെ അവസരം ഉണ്ടെന്നതാണ് ഇവിടത്തെ പ്രത്യേകത. ഇതിനുപുറമേ ഇഗ്വനയെ കഴുത്തിലോ കൈയ്യിലോ ഒക്കെ വച്ചും സെൽഫി എടുക്കാം.
പെറ്റ് ഷോ കാണാൻ എത്തിയ കുട്ടി
പെറ്റ് ഷോ കാണാൻ എത്തിയ കുട്ടി
advertisement

വിവിധതരം തത്തകൾ, കുഞ്ഞൻ എലികൾ, അലങ്കാര കോഴികൾ, പൂച്ചകൾ, അലങ്കാര മത്സ്യങ്ങൾ എന്നിവയെ അടുത്തു കാണാനും തൊട്ടറിയാനും ഒക്കെ അവസരമുണ്ട്. ഓണം വാരാഘോഷം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ പെറ്റ് ഷോ കാണാൻ എത്തുന്നവരുടെ തിരക്ക് കൂടുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
കനകക്കുന്നിലെ അക്വാ പെറ്റ് ഷോയിൽ താരമായി കുഞ്ഞൻ പാമ്പുകളും ഇഗ്വാനയും
Open in App
Home
Video
Impact Shorts
Web Stories