TRENDING:

അർജുന നൃത്തവും കൃഷ്ണനാട്ടവും കണ്ട് കളറായി അനന്തപുരിയുടെ ഓണാഘോഷം

Last Updated:

സ്റ്റാച്യു, പേരൂർക്കട, പത്മനാഭ സ്വാമി ക്ഷേത്രം, വികാസ് ഭവൻ, കേശവദാസപുരം, കരമന, പുത്തരിക്കണ്ടം, കുടപ്പനക്കുന്ന് എന്നിവിടങ്ങളിൽ സഞ്ചരിച്ചശേഷം വൈകിട്ട് ആറ് മണിയോടെ കനകക്കുന്നിൽ എത്തിയാണ് വിളംബര ജാഥ സമാപിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അർജുന നൃത്തവും കൃഷ്ണനാട്ടവും കണ്ട് അനന്തപുരിക്കാർ ഇത്തവണ ഓണത്തെ വരവേറ്റു. സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ ഭാഗമായുള്ള വിളംബര ഘോഷയാത്രയിലാണ് ഇത്തവണ അർജുൻ നൃത്തവും കൃഷ്ണനാട്ടവും അരങ്ങേറിയത്. രാവിലെ 9.30ന് കനകക്കുന്ന് പാലസിന് മുന്നിൽ നിന്ന് ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെയാണ് വിളംബരജാഥ പുറപ്പെട്ടത്. വി കെ പ്രശാന്ത് എംഎൽഎ വിളംബര ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.
കനകക്കുന്നിൽ നിന്നുള്ള കാഴ്ച
കനകക്കുന്നിൽ നിന്നുള്ള കാഴ്ച
advertisement

വിപുലമായ പരിപാടികളോടെ അതിഗംഭീരമായാണ് ഇത്തവണ ഓണം എത്തുന്നതെന്നും നഗരത്തിലെ വൃദ്ധസദനങ്ങളിലുള്ളവർക്കും വിദേശ ടൂറിസ്റ്റുകൾക്കും സമാപന ദിവസത്തെ ഘോഷയാത്ര കാണുന്നതിനായി പ്രത്യേക സൗകര്യം ഒരുക്കുമെന്നും എംഎൽഎ പറഞ്ഞു. കോർപ്പറേഷൻ കൗൺസിലർ എസ് എം ബഷീർ, ചലച്ചിത്രതാരം പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവർ ഫ്ലാഗ് ഓഫ്‌ ചടങ്ങിൽ പങ്കെടുത്തു. വിളംബരജാഥയ്ക്ക് കളക്ടറേറ്റിലും ലഭിച്ചത് വലിയ സ്വീകരണമാണ്. ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ പ്രവേശിച്ചത് മുതൽ ജീവനക്കാർ ചുറ്റിലും തടിച്ചു കൂടി. ജാഥയ്ക്ക് പകിട്ടേകിയ അർജുന നൃത്തവും കൃഷ്ണനാട്ടവും കണ്ടതോടെ സെൽഫി എടുക്കാനും ജീവനക്കാരുടെ തിരക്കായി. കളക്ടർ അനു കുമാരി കൂടി എത്തിയതോടെ ആഘോഷം ഇരട്ടിയായി. കളക്ടർക്കൊപ്പം ഫോട്ടോ എടുത്തും വിശേഷങ്ങൾ പങ്കുവെച്ചതിനും ശേഷമാണ് ടീം മടങ്ങിയത്.

advertisement

സ്റ്റാച്യു, പേരൂർക്കട, പത്മനാഭ സ്വാമി ക്ഷേത്രം, വികാസ് ഭവൻ, കേശവദാസപുരം, കരമന, പുത്തരിക്കണ്ടം, കുടപ്പനക്കുന്ന് എന്നിവിടങ്ങളിൽ സഞ്ചരിച്ചശേഷം വൈകിട്ട് ആറ് മണിയോടെ കനകക്കുന്നിൽ എത്തിയാണ് വിളംബര ജാഥ സമാപിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
അർജുന നൃത്തവും കൃഷ്ണനാട്ടവും കണ്ട് കളറായി അനന്തപുരിയുടെ ഓണാഘോഷം
Open in App
Home
Video
Impact Shorts
Web Stories