TRENDING:

ഒട്ടേറെ വെറൈറ്റി ദോശകളുമായി ഒരു തട്ടുകട; തിരുനെൽവേലിയുടെ ദോശരുചികൾ ഇപ്പോൾ തിരുവന്തപുരത്തിൻ്റെ കൂടി

Last Updated:

എംസി റോഡിൽ കാരേറ്റിന് സമീപമുള്ള ഒരു തട്ടുകട പരിചയപ്പെടാം. കഴിഞ്ഞ മൂന്നു വർഷമായി ഇതേ ഇടത്ത് പ്രവർത്തിക്കുന്ന ഈ തട്ടുകട വിവിധതരം ദോശകൾ വിൽക്കുന്നതിലൂടെയാണ് പോപ്പുലർ ആയത്. പത്തിലധികം വെറൈറ്റി ദോശകളാണ് ഈ കടയിൽ വിൽക്കുന്നത്. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം  എംസി റോഡിൽ കാരേറ്റിന് സമീപമുള്ള ഒരു തട്ടുകട പരിചയപ്പെടാം. കഴിഞ്ഞ മൂന്നു വർഷമായി ഇതേ ഇടത്ത് പ്രവർത്തിക്കുന്ന ഈ തട്ടുകട വിവിധതരം ദോശകൾ വിൽക്കുന്നതിലൂടെയാണ് പോപ്പുലർ ആയത്. പത്തിലധികം വെറൈറ്റി ദോശകളാണ് ഈ കടയിൽ വിൽക്കുന്നത്.
advertisement

ഏറ്റവും പോപ്പുലർ ആകുന്നത് മലയാളികളുടെ പ്രിയപ്പെട്ട മസാല ദോശയും നെയ്റോസ്റ്റും തന്നെയാണ്. ഇതിനുപുറമേ ടുമാറ്റോ ദോശ, ചീസ് മസാലദോശ, ഗീ പൊടി ദോശ, തട്ടു ദോശ, മുട്ട ദോശ എന്നിങ്ങനെ ദോശയുടെ വെറൈറ്റികൾ. തിരുനെൽവേലി സ്വദേശിയായ നവനീത്കുമാറും കുടുംബവുമാണ് കടയുടെ നടത്തിപ്പുകാർ.

ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി ഒരുമണിവരെയാണ് പ്രവർത്തിക്കുന്നത്. തീരം കടയിലെത്തുന്നവർക്ക് പുറമേ എംസി റോഡിലും യാത്രക്കാരാണ് കടയിൽ എത്തുന്നവരിൽ ഏറെയും. ചായക്കൊപ്പം വിൽക്കുന്ന ഈ കടയിലെ എണ്ണക്കടികളും രുചിയേറിയതാണ്. അമിതമായ വിലയില്ല എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. നോൺവെജ് വിഭവങ്ങൾ വിൽക്കില്ലെങ്കിലും മുട്ട ദോശയും, മുട്ട ഓംലെറ്റും ഇവിടെ ലഭിക്കും. എംസി റോഡിൽ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുമ്പോൾ കാരറ്റ് ജംഗ്ഷൻ എത്തുന്നതിന് തൊട്ടുമുമ്പാണ് ഈ കടയുള്ളത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ഒട്ടേറെ വെറൈറ്റി ദോശകളുമായി ഒരു തട്ടുകട; തിരുനെൽവേലിയുടെ ദോശരുചികൾ ഇപ്പോൾ തിരുവന്തപുരത്തിൻ്റെ കൂടി
Open in App
Home
Video
Impact Shorts
Web Stories