നെടുമങ്ങാട് ജംഗ്ഷനിൽ കിടിലം ഒരു ഫോട്ടോ പോയിൻ്റ് ഒരുങ്ങിയിരിക്കുകയാണ്. നെടുമങ്ങാട് ജംഗ്ഷനിലെ ആലിൻ ചുവട്ടിലാണ് ഫോട്ടോ പോയിൻ്റ് ഒരുങ്ങിയത്. ചെറിയൊരു ഭാഗം ഇതിനായി മനോഹരമായ പുൽത്തകിടിയൊക്കെ സജ്ജീകരിച്ച് റെഡിയാക്കിയിരുന്നു. ചുറ്റിലും മിന്നിത്തിളങ്ങുന്ന അലങ്കാരവിളക്കുകൾ കൂടിയാകുമ്പോൾ ഫോട്ടോ പോയിൻ്റ് അടിപൊളിയാണ്.
ഓരോ സ്ഥലത്തേക്കും യാത്ര ചെയ്യുന്ന സഞ്ചാരികൾ പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ അവർ അപ്പപ്പോൾ തന്നെ പോസ്റ്റ് ചെയ്യുന്നവർക്ക് ഇത്തരം ഫോട്ടോ പോയിൻ്റുകൾ വളരെ ഇഷ്ടമാണ്. തങ്ങൾ ഒരു സ്ഥലത്ത് എത്തിയാൽ ആ ഡെസ്റ്റിനേഷൻ സൂചിപ്പിക്കാൻ ഒക്കെ ഇത്തരം സെൽഫി പോയിൻ്റുകൾ പലരും ഉപയോഗിക്കാറുണ്ട്. എന്തായാലും നെടുമങ്ങാട്ടെ യുവതലമുറ ഈ ഫോട്ടോ പോയിൻ്റ് ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ഫോട്ടോ പോയിൻ്റിൻ്റെ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽകുമാർ നിർവഹിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 11, 2025 3:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ട്രെൻഡിനൊപ്പം നീങ്ങി നെടുമങ്ങാടും, സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ ഫോട്ടോ പോയിൻ്റ്