TRENDING:

മുപ്പത് വർഷത്തെ കാത്തിരിപ്പിന് വിരാമം; നെയ്യാറ്റിൻകരക്ക് രണ്ട് പുതിയ പാലങ്ങൾ

Last Updated:

പാലങ്ങളുടെ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
30 വർഷം നീണ്ട നാട്ടുകാരുടെ കാത്തിരിപ്പിന് അവസാനമാകുന്നു. തിരുവനന്തപുരം ജില്ലയുടെ അതിർത്തി ഗ്രാമങ്ങളിൽ ഒന്നായ നെയ്യാറ്റിൻകരയുടെ 'യാത്രാഗതി'യെ മാറ്റുന്ന രണ്ട് പാലങ്ങൾ യാഥാർത്ഥ്യമാവുകയാണ്. നെയ്യാറ്റിൻകര നിവാസികളുടെ മൂന്നു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് നെയ്യാറിന് കുറുകെ കന്നിപ്പുറം, ആയയിൽ എന്നീ രണ്ട് സുപ്രധാന പാലങ്ങൾ യാഥാർത്ഥ്യമാകുന്നു. ഈ പാലങ്ങളുടെ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. കെ ആൻസലൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനത്തിനിടെ 
പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനത്തിനിടെ 
advertisement

കിഫ്ബി സഹായത്തോടെ 15.17 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഇരുമ്പിൽ കന്നിപ്പുറം പാലം, പ്രദേശവാസികൾക്ക് കിലോമീറ്ററുകൾ ചുറ്റാതെ അതിവേഗം നെയ്യാറ്റിൻകര നഗരത്തിൽ എത്താൻ വഴിയൊരുക്കും. ഇതിൻ്റെ ഉദ്ഘാടനച്ചടങ്ങ് ഇരുമ്പിൽ ക്ഷേത്രത്തിന് സമീപം നടന്നു.

മാമ്പഴക്കര നിവാസികളുടെ ചിരകാല സ്വപ്നമായ മുള്ളറവിള ആയയിൽ പാലം അരുവിപ്പുറത്തേക്കും ആയയിൽ ഭഗവതി ക്ഷേത്രത്തിലേക്കുമുള്ള യാത്ര സുഗമമാക്കും. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ 20 കോടി രൂപ വകയിരുത്തിയ ഈ പദ്ധതിയുടെ ഉദ്ഘാടനം മുള്ളറവിള ജംഗ്ഷന് സമീപവും നടന്നു. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ നെയ്യാറ്റിൻകരയുടെ ഗതാഗത, സാമൂഹിക വികസന രംഗത്ത് വലിയൊരു കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
മുപ്പത് വർഷത്തെ കാത്തിരിപ്പിന് വിരാമം; നെയ്യാറ്റിൻകരക്ക് രണ്ട് പുതിയ പാലങ്ങൾ
Open in App
Home
Video
Impact Shorts
Web Stories