TRENDING:

തലസ്ഥാനനഗരിയിൽ മാധ്യമപ്രവർത്തകരും എംഎൽഎമാരും 'ഏറ്റുമുട്ടും', എല്ലാവരും കാത്തിരിക്കുന്ന 'വടംവലി' സെപ്റ്റംബർ അഞ്ചിന്

Last Updated:

സെപ്റ്റംബർ മൂന്നിന് വൈകിട്ട് ആറുമണിക്ക് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ സംവിധായകനും നടനുമായ ബേസിൽ ജോസഫ്, തമിഴ് നടൻ ജയം രവി എന്നിവർ മുഖ്യാതിഥികളാകും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തലസ്ഥാനനഗരിയിൽ ഇത്തവണ മാധ്യമപ്രവർത്തകരും എംഎൽഎമാരും ഏറ്റുമുട്ടും. സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന പ്രദർശന വടംവലിയിലാണ് എംഎൽഎമാരും മാധ്യമപ്രവർത്തകരും മത്സരിക്കുന്നത്.
ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട യോഗത്തിൽ നിന്ന് 
ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട യോഗത്തിൽ നിന്ന് 
advertisement

ഈ വർഷത്തെ ഓണം വാരാഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സെപ്റ്റംബർ മൂന്നിന് വൈകിട്ട് ആറുമണിക്ക് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ സംവിധായകനും നടനുമായ ബേസിൽ ജോസഫ്, തമിഴ് നടൻ ജയം രവി എന്നിവർ മുഖ്യാതിഥികളാകും. ദീപാലങ്കാരവും ഘോഷയാത്രയും കലാപരിപാടികളും ഉൾപ്പെടെ മുൻവർഷങ്ങളേക്കാൾ വിപുലമായി ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംഗീത, നൃത്ത, വാദ്യാഘോഷങ്ങളോടെ സെപ്റ്റംബർ ഒമ്പത് വരെ വിപുലമായ പരിപാടികളോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം നിശാഗന്ധിയിൽ മ്യൂസിക്ക് നൈറ്റ് അരങ്ങേറും. കേരളത്തിൻ്റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങൾക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളും ഓണം വാരാഘോഷത്തിന് മാറ്റുകൂട്ടും. സെൻട്രൽ സ്റ്റേഡിയം, പൂജപ്പുര മൈതാനം, ഗ്രീൻ ഫീൽഡ്, ശംഖുമുഖം, ഭാരത് ഭവൻ, ഗാന്ധിപാർക്ക്, വൈലോപ്പിളളി സംസ്‌കൃതി ഭവൻ, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 33 വേദികളിലാണ് കലാപരിപാടികൾ അരങ്ങേറുക. ആയിരക്കണക്കിന് കലാകാരന്മാർ ഇതിൽ ഭാഗമാകും. വർക്കല ടൂറിസം കേന്ദ്രത്തിലും നെടുമങ്ങാടും വിപുലമായ പരിപാടികൾ അരങ്ങേറുമെന്നും മന്ത്രി പറഞ്ഞു.

advertisement

ഓണാഘോഷത്തോട് അനുബന്ധിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന പ്രദർശന വടംവലിയിൽ എം എൽ എമാർ, കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്, സെക്രട്ടേറിയറ്റ് ജീവനക്കാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. നഗരത്തിലെ ദീപാലങ്കാരം, മീഡിയ സെൻ്റർ എന്നിവയുടെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് 6.30 ന് നടക്കും. പ്രമോദ് പയ്യന്നൂർ, ജി.എസ്. പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കേരളീയ കലാരൂപങ്ങളുടെ ദൃശ്യാവിഷ്‌കാരത്തിന് നിശാഗന്ധി വേദിയാകും. സംഗീത സംവിധായകൻ ശരത്തിൻ്റെ സംഗീതനിശയും മനോ, ചിന്മയീ, വിനീത് ശ്രീനിവാസൻ, സിത്താര കൃഷ്ണകുമാർ തുടങ്ങിയവരുടെ സംഗീതപരിപാടികളും സുരാജ് വെഞ്ഞാറമൂടിൻ്റെ മെഗാഷോയും നിശാഗന്ധിയിൽ നടക്കും. നരേഷ് അയ്യർ, ബിജു നാരായണൻ, കല്ലറ ഗോപൻ, സുധീപ് കുമാർ, വിധു പ്രതാപ്, നജിം അർഷാദ്, രമ്യ നമ്പീശൻ, രാജേഷ് ചേർത്തല, നിത്യ മാമ്മൻ, പുഷ്പവതി എന്നിവരുടെ സംഗീത പരിപാടികൾ വിവിധ വേദികളിലായി അരങ്ങേറും. ഇതിനു പുറമേ വിവിധ വേദികളിലായി മ്യൂസിക്ക് ബാൻഡുകളുടെ അവതരണവും കോമഡി മെഗാ ഷോകളും നൃത്തപരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടും.

advertisement

സെൻട്രൽ സ്റ്റേഡിയത്തിലും പൂജപ്പുര മൈതാനത്തുമായി വിവിധ മാധ്യമ സ്ഥാപനങ്ങളുടെ പരിപാടികൾ നടക്കും. ഓണം വാരാഘോഷത്തിൻ്റെ സമാപനം കുറിച്ച് വെള്ളയമ്പലം മുതൽ കിഴക്കേക്കോട്ട വരെ നടക്കുന്ന വർണ്ണശബളമായ ഘോഷയാത്ര സെപ്റ്റംബർ ഒമ്പതിന് വൈകിട്ട് മാനവീയം വീഥിയിൽ ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു. വാർത്താ സമ്മേളനത്തിൽ എം എൽ എമാരായ വി കെ പ്രശാന്ത്, ഐ ബി സതീഷ്, ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു, ഡയറക്ടർ ശിഖ സുരേന്ദ്രൻ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി വി സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
തലസ്ഥാനനഗരിയിൽ മാധ്യമപ്രവർത്തകരും എംഎൽഎമാരും 'ഏറ്റുമുട്ടും', എല്ലാവരും കാത്തിരിക്കുന്ന 'വടംവലി' സെപ്റ്റംബർ അഞ്ചിന്
Open in App
Home
Video
Impact Shorts
Web Stories