ക്ലാസ് മുറികളിൽ ഒതുങ്ങിക്കൂടാതെ, പഠനത്തെ ഒരു പുതിയ അനുഭവമാക്കി മാറ്റാൻ ഈ വർണ്ണക്കൂടാരങ്ങൾ സഹായിക്കും. പ്രീ-പ്രൈമറി വിദ്യാർത്ഥികളുടെ ഭാവനാപരമായ വളർച്ചയ്ക്കും ആശയരൂപീകരണത്തിനും ഇത് വലിയ പിന്തുണ നൽകും. സാധാരണ ക്ലാസ് മുറികളിൽ നിന്ന് വ്യത്യസ്തമായി വർണ്ണശബളമായ അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പുരവൂർ സ്കൂളിൽ പുതുതായി നിർമ്മിച്ച വർണ്ണക്കൂടാരം വി. ശശി എംഎൽഎയാണ് ഉദ്ഘാടനം ചെയ്തത്. വിദ്യാർത്ഥികളുടെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന ഇത്തരം പദ്ധതികൾക്ക് സർക്കാർ നൽകുന്ന പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
വർണ്ണക്കൂടാരങ്ങൾ ഒരുങ്ങുന്നതോടെ പൊതുവിദ്യാലയങ്ങൾ പ്രീ-പ്രൈമറി വിദ്യാഭ്യാസ രംഗത്ത് കൂടുതൽ മികവ് പുലർത്തും. സർവ്വശിക്ഷാ കേരളയുടെ ഫണ്ട് ഉപയോഗിച്ച് പഴയ പ്രീ-പ്രൈമറി കെട്ടിടങ്ങൾ പുനരുദ്ധരിച്ചോ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചോ ആണ് വർണ്ണക്കൂടാരങ്ങൾ ഒരുക്കുന്നത്. ജില്ലയിൽ ഒട്ടേറെ സ്കൂളുകളിൽ ഇത്തരത്തിൽ പഠന മികവിനു വേണ്ടി വർണ്ണ കൂടാരങ്ങൾ നിർമ്മിച്ചിരുന്നു.
advertisement