പത്ത് ദിവസം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടികളാണ് ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കുന്നത്. നമ്മുടെ സമൂഹത്തിലെ തൊഴിൽ മേഖലയിലെ ശക്തമായ വനിതാ സാന്നിധ്യം തിരിച്ചറിയുന്നതിനായുള്ള സെൽഫി ക്യാമ്പയിൽ സെപ്റ്റംബർ 30 വരെ ജില്ലയിൽ തുടരും.
സങ്കൽപ് ജില്ലാ മിഷൻ കോർഡിനേറ്റർ നീതു എസ്. സൈനു പരിപാടിക്ക് നേതൃത്വം നൽകുന്നു. സമൂഹത്തിൻ്റെയും ഭരണ സംവിധാനത്തിൻ്റെയും വികസനത്തിൽ, സ്ത്രീകളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇങ്ങനെ ചെയ്യുന്ന വനിതാ ജീവനക്കാരുടെ പ്രവർത്തനങ്ങളെ അണിയറയില്‍ നിന്നല്ല, മുഖ്യധാരയില്‍ കൊണ്ടുവരണമെന്നാണ് വനിത ശിശു വികസന വകുപ്പിന്റെ കേന്ദ്ര ആവിഷ്കൃത പദ്ധതിയായ സങ്കല്പ്: ഹബ് ഫോർ എമ്പവർമെന്റ് ഓഫ് വുമൺ ലക്ഷ്യംവയ്ക്കുന്നത്.സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണം വഴി സ്ത്രീകള്‍ മുന്നേറേണ്ട സമയം ഇതാണ്.
advertisement
\"ശക്തരായ സ്ത്രീകള്‍ ആണ് ഒരു രാജ്യം ശക്തമാകുന്നതിന്റെ അടിസ്ഥാനം” – ഈ സന്ദേശം എല്ലാവരിലേക്കും എത്തുന്നതിന് വേണ്ടിയുള്ള സെൽഫി ക്യാമ്പയിൻ ഈ മാസം 30 ആം തീയതി വരെ ഉണ്ട്. തിരുവനന്തപുരം ജില്ലയിൽ ഈ ക്യാമ്പിൽ ആചരിക്കുന്നതിന്റെ ഭാഗമായി #sankalpforwomen എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് വർക്കിംഗ് വുമൺ -നു അവരുടെ സെൽഫികൾ പോസ്റ്റ് ചെയ്യാവുന്നതാണ്.