താഴ്‌വാരം പ്രമേയമാക്കിയത് മതഭ്രാന്തും യുദ്ധവെറിയും അതിൻ്റെ നടുക്കങ്ങളും അവസാനിക്കാത്ത ദുരന്തങ്ങളുടെ സങ്കടക്കടലുമാണ്. സമയോചിതമായ, സമകാലികമായ, പ്രമേയസ്വീകരണം, മനോഹരമായ അവതരണരീതി, സൗപർണികയുടെ ഏതു നാടകത്തോടൊപ്പവും കിടനിൽക്കാവുന്ന സംവിധാനമികവും കൂടിയായപ്പോൾ അരങ്ങിൽ താഴ് വാരം തീർക്കുന്നത് നാടകത്തിൻ്റെ നവ്യാനുഭവം.
നാടകീയ മുഹൂർത്തങ്ങൾ മനസ്സു നോവിക്കുന്ന തരത്തിൽ ചിട്ടപെടുത്താനുള്ള അശോക് - ശശി മാരുടെ രചന - സംവിധാന മികവിന് മാറ്റുകൂടി വരുന്നു. നാടകത്തിലെ ആദ്യ പ്രദർശനത്തിനിടെ പ്രതിഭാധനനായ നാടകകാരൻ വക്കം ഷക്കീറിൻ്റെ കണ്ണ് ഈറനണിഞ്ഞത് നാടകം ഹൃദയം തൊടുമെന്നതിന് സാക്ഷ്യമായി മാറി. സന്ദർഭോചിതമായ പാട്ടെഴുതാനുള്ള വിഭുവിൻ്റെ വിരുത് നാടകത്തിൻ്റെ മുതൽക്കൂട്ടായി മാറുന്നു. ഗോപനും, ഗീതയും നന്നായി തന്നെ ആലപിക്കുകയും ചെയ്തു. കഥാപാത്രങ്ങളെ ഉൾക്കൊണ്ട് അവരായി ജീവിച്ചു കൊണ്ട് തന്നെ അഭിനേതാക്കളും, അരങ്ങു തകർത്തു. മതഭ്രാന്തും വർഗ്ഗീയതയും ഏത് മതത്തിൻ്റെയും മറവിൽ വളരുന്നുണ്ട് എന്ന യഥാർത്ഥ്യത്തിലേയ്ക്കും, അതെല്ലാം ക്ഷണിച്ചു വരുത്തുന്ന അതിൻ്റെ അപകടത്തേയും, ഭരണകൂട ഭീകരതകൾ സൃഷ്ടിക്കുന്ന ചെറുതല്ലാത്തവിപത്തുകളെയും, കൂടി നാടകം കണ്ടില്ലെന്ന വിമർശനത്തെ എല്ലാം ചർച്ചയാക്കാൻ ഒരു നാടകത്തിലൂടെ കഴിഞ്ഞെന്നുവരില്ല എന്ന മറുപടി കൊണ്ട് നേരിടാനാകും. എങ്കിലും അതെല്ലാം പ്രതിരോധിക്കേണ്ടതാണെന്ന സത്യം നിലനിൽക്കുന്നു.
advertisement