കേരള സർക്കാരിൻ്റെ 'വിശപ്പ് രഹിത കേരളം' പദ്ധതിയുടെഭാഗമായി, അരുവിക്കര മണ്ഡലത്തിന് അനുവദിച്ച സുഭിക്ഷ ഹോട്ടലാണ് പൂവച്ചൽ പഞ്ചായത്ത് ഓഫിസ് കോമ്പൗണ്ടിൽ പ്രവർത്തനമാരംഭിച്ചത്. അരുവിക്കര എം എൽ എ ജി. സ്റ്റീഫൻ ഹോട്ടൽ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രി റ്റി സനൽ കുമാർ അദ്ധ്യക്ഷനായിരുന്നു.
കുറഞ്ഞ നിരക്കിൽ രുചിയും, വൃത്തിയുമുള്ള ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സുഭിക്ഷ ഹോട്ടൽ, പൂവച്ചൽ ഗ്രാമപഞ്ചായത്ത് അനുവദിച്ചുനൽകിയ കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. സ്നേഹിത കുടുംബശ്രീ യൂണിറ്റിനാണ് ഹോട്ടലിൻ്റെ നടത്തിപ്പ് ചുമതല. ആളുകൾക്ക് കുറഞ്ഞ ചിലവിൽ ഭക്ഷണവും കുടുംബശ്രീ മുഖേന നിരവധി സ്ത്രീകൾക്ക് ജോലിയും ഉറപ്പു നൽകുന്നതാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്ന സുഭിക്ഷ ഹോട്ടലുകൾ. സാധാരണ ഹോട്ടലുകളിൽ ഈടാക്കുന്നതിനേക്കാളും കുറഞ്ഞ നിരക്കിലാണ് ഇവിടെ ഭക്ഷണം വിളമ്പുന്നത്.
advertisement