സംസ്ഥാനത്ത് നടപ്പിലാക്കുന്ന സംയോജിത കൃഷി ക്യാമ്പയിൻ്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ നൂറുകണക്കിന് കേന്ദ്രങ്ങളിൽ മാതൃക പച്ചക്കറിത്തോട്ടങ്ങൾ ആരംഭിച്ചിരുന്നു. കേരള കർഷകസംഘവും, ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികളും, കർഷകരും നല്ല രീതിയിൽ കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു. ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ കർഷകർ ഈ ഓണം നാളിൽ വിളവെടുപ്പ് നടത്തി.
ഓണത്തിന് വിഷരെഹിത പച്ചക്കറി എന്ന ലക്ഷ്യം സാക്ഷാത്കരിക്കുകയാണ്. വിളവെടുത്ത പച്ചക്കറികൾ ഓണം വിപണന മേളകളിലൂടെ വിൽപ്പന നടത്തുകയാണ്. അരുവിക്കരയിൽ കർഷസംഘം നേതാവ് രാജ്മോഹൻ്റെ വീട്ടിൽ നടന്ന മത്സ്യ പച്ചക്കറി വിളവെടുപ്പും വിപണനവും ഉദ്ഘാടനം ചെയ്തു. പ്രാദേശികമായി തന്നെ വിപണി കണ്ടെത്തുകയും ഉൽപ്പന്നങ്ങൾ വിറ്റഴിക്കുകയും ചെയ്യുന്നതിലൂടെ കർഷകർക്ക് ഇടനിലക്കാരില്ലാതെ വൻ ലാഭം ലഭിക്കുകയും ഉപഭോക്താക്കൾക്ക് അമിതമായ പണച്ചെലവില്ലാതെ വിഷരഹിത പച്ചക്കറികളും മത്സ്യവും ഒക്കെ വാങ്ങാനാവുകയും ചെയ്യുന്നു.
advertisement