ക്ലാസ് മുറിയെ 'ദ ഗ്രോയിങ് ക്ലാസ് റൂം' എന്ന ആശയത്തിലൂടെ വിപുലീകരിച്ച അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ പ്രശംസ നേടിയിരുന്നു. കുട്ടികളുടെ പഠനത്തെ പിന്തുണയ്ക്കുന്ന നിരവധി ലഘുചിത്രങ്ങൾക്കും ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നിട്ടും കാന്തല്ലൂർ, ദ യൂണിക്ക് ഫോക്ക് ആർട്ട് ഓഫ് ട്രാവൻകൂർ, സൈലൻ്റ് ഇൻവേഷൻ തുടങ്ങി അദ്ദേഹത്തിൻ്റെ ഡോക്യൂമെൻ്ററികൾ ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരുന്നു.
2024-ൽ കേരള സർക്കാരിൻ്റെ മികച്ച അധ്യാപകനുള്ള അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. പ്രീ-പ്രൈമറി പാഠപുസ്തക സമിതിയംഗം കൂടിയായ ഇദ്ദേഹം നിരവധി ദേശീയ-അന്തർദേശീയ സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്. സാമൂഹിക പ്രവർത്തനങ്ങൾക്ക് ആൽത്തറക്കൂട്ടം രൂപീകരണം തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം സാന്നിധ്യം ഉറപ്പിച്ചുവരുന്നു. റിട്ടയേഡ് അധ്യാപകൻ മോഹൻ രാജിൻ്റെയും മുൻ പഞ്ചായത്ത് അംഗം വി. ശിവകുമാരിയുടെയും മകനായ കിഷോറിന് ഭാര്യ ജിഷയും മകൾ നക്ഷത്രയും പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.
advertisement