TRENDING:

വ്യത്യസ്ത വിഭാഗങ്ങളിൽ മികച്ച പ്രവർത്തകരെ ആദരിച്ച് നേമം ബ്ലോക്ക് ക്ഷീരകർഷക സംഗമം

Last Updated:

എംഎൽഎ ഐ.ബി. സതീഷിൻ്റെ അദ്ധ്യക്ഷതയിൽ ക്ഷീരകർഷക സംഗമം ഉദ്ഘാടനം ക്ഷീരവികസന മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർവ്വഹിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ക്ഷീരവികസനവകുപ്പ് നേമം ബ്ലോക്ക്, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകൾ ക്ഷീര സഹകരണസംഘങ്ങൾ, മിൽമ, കെ.എൽ.ഡി. ബോർഡ് കേരളാഫീഡ്‌സ്, ആത്മ, സർവ്വീസ് സഹകരണ ബാങ്കുകൾ, മറ്റു ധനകാര്യസ്‌ഥാപനങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നേമം ബ്ലോക്ക് ക്ഷീരകർഷക സംഗമം വിവിധപരിപാടികളോടുകൂടി അന്തിയൂർക്കോണം ക്ഷീരോല്പാദക സഹകരണ സംഘത്തിൻ്റെ ആതിഥേയത്വത്തിൽ നേമം ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ചു.
ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യുന്നു
ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യുന്നു
advertisement

എംഎൽഎ ഐ.ബി. സതീഷിൻ്റെ അദ്ധ്യക്ഷതയിൽ ക്ഷീരകർഷക സംഗമം ഉദ്ഘാടനം ക്ഷീരവികസന മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർവ്വഹിച്ചു. അഡ്വ. എസ്.കെ. പ്രീജ (നേമം ബ്ലോക്ക് പഞ്ചായത്ത്, പ്രസിഡൻ്റ്) സ്വാഗതം പറഞ്ഞു. സിന്ധു ആർ (ഡെപ്പ്യൂട്ടി ഡയറക്ടർ, ക്ഷീര വികസന വകുപ്പ് തിരുവനന്തപുരം) പദ്ധതി വിശദീകരണം നടത്തി.

ബ്ലോക്കിലെ മികച്ച ക്ഷീര സംഘത്തിനുള്ള വിളപ്പിൽ തമ്പി മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫി സമ്മാനിക്കൽ, ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാലളന്ന ക്ഷീര കർഷകനെ ആദരിക്കൽ, ക്ഷീര കർഷക ക്ഷേമനിധി ധനസഹായവിതരണം, ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ സംഭരിച്ച ആനന്ദ് മാത്യക ക്ഷീര സംഘത്തെ ആദരിക്കൽ, നേമം ബ്ലോക്കിലെ മികച്ച പ്രവർത്തനം കാഴ്‌ചവെച്ച ഭരണ സമിതി അംഗത്തെ ആദരിക്കൽ, ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാലളന്ന വനിത ക്ഷീര കർഷകയെ ആദരിക്കൽ, ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാലളന്ന പട്ടികജാതി / പട്ടികവർഗ്ഗ ക്ഷീര കർഷകനെ ആദരിക്കൽ, ഇറിഗേഷൻ അസിസ്‌റ്റൻ്റ്സ് വിതരണം, ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ സംഭരിച്ച വ്യവസായ സംഘത്തെ ആദരിക്കൽ, ബ്ലോക്കിൽ മികച്ച ഗുണനിലവാരമുള്ള പാൽ സംഭരിച്ച ക്ഷീര സംഘത്തെ ആദരിക്കൽ, ബ്ലോക്കിലെ മികച്ച യുവ സംരംഭകൻ / സംരഭകയെ ആദരിക്കൽ, ബ്ലോക്കിലെ ക്ഷീരസംഘങ്ങൾക്കുള്ള ആവശ്യാധിഷ്‌ഠിത ധനസഹായവിതരണം, FSSA ധനസഹായവിതരണം, ഡ്രൈഫോഡർ സബ്‌സിഡി വിതരണം, കന്നുകാലി പ്രദർശന മത്സരം, ക്ഷീരസംഘം ജീവനക്കാരുടെ മക്കളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ, മാനേജീരിയൽ സബ്‌സിഡി വിതരണം, തുടങ്ങിയവ നടത്തി.

advertisement

കോവളം നിയോജകമണ്ഡലം എംഎൽഎ എം. വിൻസൻ്റ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീ ഭഗത് റൂഫസ്, വിനോദ് കോട്ടുകാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ, പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് പ്രസിഡൻ്റുമാർ, വിവിധ ഉദ്യോഗസ്ഥ പ്രതിനിധികൾ, ക്ഷീര കർഷകർ തുടങ്ങിയവർ പങ്കെടുത്തു. ക്ഷീരവികസന ഓഫീസർ ബിന്ദു ബി എൽ നന്ദി പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
വ്യത്യസ്ത വിഭാഗങ്ങളിൽ മികച്ച പ്രവർത്തകരെ ആദരിച്ച് നേമം ബ്ലോക്ക് ക്ഷീരകർഷക സംഗമം
Open in App
Home
Video
Impact Shorts
Web Stories