രണ്ടു ദിവസങ്ങളിലായി നടക്കുന്ന വെള്ളായണി അയ്യങ്കാളി ജലോത്സവത്തിൽ ഇത്തവണ വിജയകിരീടം അണിഞ്ഞത് ഒന്നാം തരം വള്ളങ്ങളുടെ ഇനത്തിൽ ബിജു ക്യാപ്റ്റനായ കാക്കാമൂല ബ്രദേഴ്സ് ആയിരുന്നു. ഒന്നാം തരം വള്ളങ്ങളുടെ മത്സരത്തിൽ രണ്ടാം സ്ഥാനം കെ. ഗോപി ക്യാപ്റ്റനായ കാക്കാമൂല നടുഭാഗവും ശ്യാം ക്യാപ്റ്റനായ കാക്കാമൂല ബിബിസി പുന്നവിള മൂന്നാം സ്‌ഥാനവും നേടി.
രണ്ടാം തരം വള്ളങ്ങളുടെ വിഭാഗത്തിൽ എസ്. അജി ക്യാപ്റ്റനായ ബ്ലൂ ബേർഡ്സ് കാക്കാമൂല ഒന്നാം സ്ഥാനവും ജി.എസ്. ശംഭു ക്യാപ്റ്റനായ കാക്കാമൂല ബ്രദേഴ്സസ് രണ്ടാം സ്‌ഥാനവും യു.എസ്. ജിത്തു ക്യാപ്റ്റനായ ഊക്കോട് വടക്കേക്കര മൂന്നാം സ്‌ഥാനവും നേടി. മൂന്നാം തരം വള്ളങ്ങളുടെ വിഭാഗത്തിൽ കെ. ഷൈജു ക്യാപ്റ്റനായ കാക്കാമൂല പടക്കുതിരയും എസ്.എ. അഭിജിത് ക്യാപ്റ്റനായ വെള്ളായണി കാരിച്ചാലും എസ്. ഇഗ്നേഷ്യസ് ക്യാപ്റ്റനായ കാക്കാമൂലയും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
advertisement