12000 ച. അടിയിൽ നിർമ്മിച്ച ഈ അറവുശാലയിൽ നഗരത്തിൻ്റെ മുഴുവൻ ആവശ്യത്തിനുള്ള ഇറച്ചിയും കൈകാര്യം ചെയ്യാനാവും. കശാപ്പിന് ആധുനികമായ സൗകര്യങ്ങളും ഉപകരണങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. എല്ലാ ദിവസവും 50 വലിയ മൃഗങ്ങളെയും 75 ചെറിയ മൃഗങ്ങളെയും കശാപ്പ് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് തയ്യാറാക്കിയിരിക്കുന്നത്.
മാലിന്യസംസ്കരണ സംവിധാനങ്ങൾക്ക് നഗരസഭ നൽകിയ പ്രാധാന്യം എടുത്തുപറയേണ്ടതാണ്. മണിക്കൂറിൽ 1000 കിലോ മാലിന്യം സംസ്കരിക്കുന്നതിന് ശേഷിയുള്ള റെൻഡറിംഗ് പ്ലാൻ്റ്, ദിവസവും 50000 ലിറ്റർ മലിനജലം സംസ്കരിക്കാൻ കഴിയുന്ന ഇഫ്ലുവൻ്റെ ട്രീറ്റ്മെൻ്റ് പ്ലാൻ്റ്, രക്തവും മറ്റ് മാലിന്യം സംസ്കരിക്കാനുള്ള വിപുലമായ ബയോ ഗ്യാസ് സൗകര്യം തുടങ്ങിയവയെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു. ദുർഗന്ധം ഒന്നും ഉണ്ടാവാതിരിക്കാനുള്ള പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആധുനിക സൌകര്യങ്ങളോടെയും യന്ത്രങ്ങളോടെയും ഒരുക്കിയ ഈ സംവിധാനം സംസ്ഥാനത്തെ എല്ലാ നഗരങ്ങൾക്കും മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
advertisement