വേദവക്കാട് ക്ഷേത്രം മുതൽ എൻ എസ് എസ് ആസ്ഥാനം വരെയാണ് നാമജപഘോഷയാത്ര നടന്നത്. എൻ എസ് എസ് അടക്കമുള്ള 17 ഹൈന്ദവസംഘടനകൾ സംയുക്തമായാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. പ്രത്യേക ആഹ്വാനങ്ങൾ ഒന്നുമില്ലാതെ ആയിരുന്നു ഘോഷയാത്ര. എന്നാൽ, ആയിരക്കണക്കിന് സ്ത്രീകളാണ് ഘോഷയാത്രയിൽ പങ്കെടുക്കുന്നതിനായി എത്തിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
ശബരിമല സ്ത്രീപ്രവേശനം സൈന്യത്തെ വിളിച്ച് നടപ്പാക്കണം: സുബ്രഹ്മണ്യന്‍ സ്വാമി
advertisement
മന്നം ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനത്തിൽ പന്തളം കൊട്ടാരം പ്രതിനിധി ശശികുമാർ വർമ പങ്കെടുത്തു. 600 വർഷം പിന്നിടുന്ന ആചാരനുഷ്ഠാനങ്ങളെ വെല്ലുവിളിച്ച് ചരിത്രമറിയാതെയാണ് ഈ ചരിത്രവിധ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്‍റ് അക്കീരമൺ കാളിദാസ ഭട്ടതിരി ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ആയിരങ്ങൾ ഏറ്റുചൊല്ലി.
ക്ഷേത്രത്തിന്‍റെ നാശത്തിനാണ് സുപ്രീംകോടതി വിധി വഴി വെയ്ക്കുകയെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. അതേസമയം, ഇങ്ങനെയൊരു വിധി സ്വപ്നത്തിൽ പോലും കാണാൻ കഴിയില്ലെന്ന് കണ്ഠരര് മോഹനര് പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എം പിയും പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തി.