TRENDING:

മൺവിള തീപിടിത്തം- സംഭവിച്ചത് ഇതൊക്കെ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്നലെ വൈകിട്ട് 7.10ഓടെയാണ് മൺവിളയിലെ പ്ലാസ്റ്റിക്ക് നിർമാണ യൂണിറ്റിൽ തീപിടിത്തമുണ്ടാകുന്നത്. തീപിടിത്തമുണ്ടായതോടെ സംഭവിച്ച കാര്യങ്ങൾ ചുവടെ...
advertisement

7.10- ഫാമിലി പ്ലാസ്റ്റിക്കിന്റെ നിർമാണ യൂണിറ്റിൽ തീ പിടുത്തമുണ്ടാവുന്നു. രണ്ടാം ഷിഫ്റ്റിൽ ജോലിക്കെത്തിയ തൊഴിലാളികൾ നിർമാണ യൂണിറ്റിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുന്നു

7.30- കെട്ടിടമാകെ തീ വ്യാപിക്കുന്നതിനിടെ വലിയ ശബ്ദത്തിൽ ഇരുപതിലേറെ പൊട്ടിത്തെറികളുമുണ്ടായി. സമീപപ്രദേശങ്ങളിലേക്ക് വ്യാപകമായി പുക ഉയരുന്നു. പ്ലാസ്റ്റിക് ഫാക്ടറിക്കു സമീപം സൂക്ഷിച്ചിരുന്ന കെമിക്കൽ ബാരലുകളും രാസവസ്തുക്കളും തീപിടുത്തത്തിന്റ. വ്യാപ്തികൂട്ടി.

7.45- രക്ഷാപ്രവർത്തനത്തിനായി നാട്ടുക്കാരും ഫയർഫോഴ്സും പൊലീസും എത്തുന്നു

9.30- തീ നിയന്ത്രണവിധേയമാകാൻ കഴിയാത്തതിനാൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മുഴുവൻ അഗ്നിശമന യൂണിറ്റുകളും തീ അണയ്ക്കാൻ എത്തി. വിമാനത്താവളത്തിലെ വൻ ഫയർഎഞ്ചിൻ വാഹനങ്ങളും സ്ഥലത്തെത്തി.

advertisement

10.00- ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെ ആളുകളെയെല്ലാം ഒഴിപ്പിച്ചു.

10.30- മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ.പ്രശാന്ത്, കളക്ടർ അടക്കമുള്ളവർ സ്ഥലത്തെത്തി.

11.00- വിഷപ്പുക ശ്വസിച്ച് അസ്വസ്ഥത തോന്നിയ രണ്ടു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

11.30- വിഷപ്പുക ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്ന് മുന്നറിയിപ്പ്...

11.45- തീപിടിത്തത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

12.00- മൺവിള കുളത്തൂർ വാർഡുകളിലെ സ്കൂളുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു..

1.10- ആറു മണിക്കൂർ പിന്നിട്ട് രാത്രി ഒരു മണിയോടെ തീയുടെ തീവ്രത കുറക്കാനായതായി ഫയർഫോഴ്സ് മേധാവി എ ഹേമചന്ദ്രൻ അറിയിച്ചു.

advertisement

രാവിലെ 7.00- തീ പൂർണമായും നിയന്ത്രണവിധേയമാക്കാനായില്ല. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

9.45- മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ പൂർണമായും കെടുത്തി.

10.00- തീപിടിത്തത്തിന് പിന്നിൽ അട്ടമറി സാധ്യതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഡിജിപി

ഫാമിലി പ്ലാസ്റ്റിക് തീപിടുത്തം - സുരക്ഷാ മുന്‍കരുതലുകള്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൺവിള തീപിടിത്തം- സംഭവിച്ചത് ഇതൊക്കെ