TRENDING:

യൂണിവേഴ്‌സിറ്റി കോളേജ്: വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റെന്ന് എഫ്‌ഐആര്‍

Last Updated:

അഖില്‍ ചന്ദ്രന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തെന്ന് എഫ്‌ഐആര്‍. യൂണിറ്റ് സെക്രട്ടറി നസീമിന്റെ കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രതികള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ പൊലീസിന് മൊഴി നല്‍കി. എന്നാല്‍ പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. കുത്തേറ്റ അഖില്‍ ചന്ദ്രന്റെ മൊഴി എടുത്ത ശേഷം ഒളിവിലുള്ള പ്രതികളെ പിടികൂടുമെന്നാണ് കന്റോന്‍മെന്റ് പൊലീസ് പറയുന്നത്. സംഭവത്തില്‍ എഐഎസ്എഫ് ഉള്‍പ്പെടെയുള്ള മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം ഇന്നും തുടരും.
advertisement

യൂണിവേഴ്‌സിറ്റി കോളജിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ പ്രതികളുടെ പേര് സഹിതം എഴുതി നല്‍കിയിട്ടും പിടികൂടാതെ പൊലീസ് ഒളിച്ചു കളിക്കുകയാണെന്നാണ് ആരോപണം ഉയര്‍ന്നികരിക്കുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിരീക്ഷണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അഖിലിന്റെ മൊഴി എടുത്ത ശേഷം പ്രതികളെ പിടികൂടാമെന്നാണ് പൊലീസ് നിലപാട്. അതേസമയം സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ നീക്കം നടക്കുന്നതായാണ് സൂചന.

Also Read: യൂണിവേഴ്സിറ്റി കോളജിലെ സംഘർഷം: ആറ് എസ്എഫ്ഐ പ്രവര്‍ത്തകർക്ക് സസ്പെൻഷൻ

advertisement

ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയതെന്നാണ് എഫ്‌ഐആര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നസീമാണ് കത്തി ശിവരഞ്ജിത്തിന് നല്‍കിയത്. ഇവര്‍ക്ക് പുറമെ ഇബ്രാഹീം, അദ്വൈത്, ആരോമല്‍, അമല്‍, ആദില്‍ എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ഇതില്‍ ആദില്‍ ഒഴികെയുള്ളവരെ ഭാരവാഹിത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി എസ്എഫ്‌ഐ അറിയിച്ചു.

എസ്എഫ്‌ഐ യുണിറ്റ് പിരിച്ചുവിടുമെന്ന് ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ വ്യക്തമാക്കിയെങ്കിലും ഇതിനെ തള്ളുന്ന നിലപാടാണ് ജില്ലാ നേതൃത്വത്തിന്റേത്. ആശുപത്രിയില്‍ കഴിയുന്ന അഖില്‍ ചന്ദ്രന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇന്നും പ്രതിഷേധം തുടരാനാണ് മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
യൂണിവേഴ്‌സിറ്റി കോളേജ്: വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റെന്ന് എഫ്‌ഐആര്‍