ആര്‍എസ്എസ് പ്രാന്തീയ കാര്യകാരിയാണ് വത്സന്‍ തില്ലങ്കേരി. നേരത്തെ സംഭവം വിവാദമായതിനു പിന്നാലെ താന്‍ ആചാരലംഘനം നടത്തിയിട്ടില്ലെന്നായിരുന്നു തില്ലങ്കേരിയുടെ പ്രതികരണം. ഇരുമുടികെട്ടുമായാണ് താന്‍ പടി കയറിതയെന്നായിരുന്നു അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ വിശദീകരണം.
ആട്ടവിശേഷ പൂജകള്‍ പൂര്‍ത്തിയായി; ശബരി മല നടയടച്ചു
സന്നിധാനത്തേക്ക് യുവതികള്‍ പ്രവേശിക്കുന്നത് തടയുന്നതിനായായിരുന്നു ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ പതിനെട്ടാംപടിയില്‍ കയറിയിരുനന്നത്. ഈ സമയത്ത് ഇവരുടെ കൈയ്യില്‍ ഇരുമുടിക്കെട്ട്് ഉണ്ടായിരുന്നില്ല. തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകള്‍ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലമുണ്ടായതാണെന്നാണ് അദ്ദേഹം പറയുന്നത്. ആചാരലംഘനം നടത്തിയെന്ന സമ്മതിച്ചതോടെ വത്സന്‍ തിലല്ലങ്കേരിക്കെതിരെ കേസെടുത്തേക്കാം.
advertisement
നേരത്തെ ഇരുമുടികെട്ടില്ലാതെ പതിനെട്ടാംപടി കയറിയതിന് ഗായകന്‍ കെ.ജെ യേശുദാസിനെതിരെയും മുന്‍ മേല്‍ശാന്തിക്കെതിരെയും ഹൈക്കോടതി കഴിഞ്ഞ വര്‍ഷം സ്വമേധയാ കേസ്സെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ തില്ലങ്കേരിക്കെതിരെയും കേസെടുക്കാന്‍ സാധ്യതയുണ്ട്.
രാഷ്ട്രീയ സുവര്‍ണാവസരം ഉണ്ടാക്കുന്നതിന് ഗുണ്ടാ നേതാവിനെ ബിജെപി ശബരിമലയില്‍ എത്തിച്ചെന്ന് കടകംപള്ളി
അതേസമയം ദേവസ്വം ബോര്‍ഡംഗം കെപി ശങ്കര്‍ദാസും ഇരുമുടിക്കെട്ടില്ലാതെ പടി കയറിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തന്ത്രിക്കും പന്തളം രാജകുടുംബാംഗത്തിനും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പടികയറാന്‍ അനുവാദമുള്ളൂ എന്നും മറിച്ചുള്ളത് ആചാരലംഘനമാണെന്നും തന്ത്രി വ്യക്തമാക്കിയിരുന്നു.
