TRENDING:

ശബരിമല: സമരവിരുദ്ധ നിലപാട് മാറ്റിയിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: ശബരിമല വിഷയത്തിൽ സമരവിരുദ്ധ നിലപാട് മാറ്റിയിട്ടില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ന്യൂസ് 18ന് അനുവദിച്ച് അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. എസ് എൻ ഡി പി യോഗത്തിനകത്ത് വിവിധ രാഷ്ട്രീയ കക്ഷികൾ ഉണ്ടെന്നും അവർക്ക് അവരുടേതായ നിലപാടുമായി മുന്നോട്ടു പോകാം. എന്നാൽ, എസ് എൻ ഡി പിയുടെ നിലപാടിന് വിരുദ്ധമായി ആരും മുന്നോട്ടുപോകരുതെന്നും അദ്ദേഹം പറഞ്ഞു.
advertisement

സുപ്രീംകോടതി വിധിയിൽ ദുഃഖമുണ്ട്. എന്നാൽ, അതിനെ നമ്മുടെ പ്രവർത്തിയിലൂടെയാണ് മറി കടക്കേണ്ടത്. കോടതി വിധിയെ തെരുവിൽ വെല്ലുവിളിച്ചിട്ട് എന്ത് നടക്കാനാണെന്നും മുഖ്യമന്ത്രി എന്തു ചെയ്യാനാണെന്നും അദ്ദേഹം ചോദിച്ചു. താൻ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ല. തന്‍റെ നിലപാടിന് നിലവാരവും വ്യക്തതയുമുണ്ട്. വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നതാണ് പ്രശ്‌നം.

'ശബരിമല'യിൽ സർക്കാരിനൊപ്പം നിൽക്കേണ്ട ബാധ്യതയില്ലെന്ന് വെള്ളാപ്പള്ളി

തീയില്‍ കുരുത്ത ഇടതുപക്ഷം വെയിലത്തുവാടില്ല. ശ്രീധരന്‍ പിള്ള കാണാന്‍ വന്നപ്പോള്‍ സമരത്തോട് സഹകരിക്കില്ലെന്നു പറഞ്ഞിരുന്നു. ആരെങ്കിലും പറയുന്ന സമരത്തോട് യോജിക്കാനാവില്ല. പൊള്ളത്തരങ്ങള്‍ മനസിലായാല്‍ ആള്‍ക്കൂട്ടം അതിന്‍റെ വഴിക്കു പോകും. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഇരന്നുവാങ്ങിയ അടിയാണെന്ന് ധനമന്ത്രി തോമസ് ഐസകിനോട് പറഞ്ഞിരുന്നെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

advertisement

തുടക്കം കുറിച്ചത് പുലിയുടെ ശൗര്യമുള്ള സമരത്തിന്: തുഷാര്‍

ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം അത്യന്തം പ്രതിഷേധാര്‍ഹമാണ്. എസ് എന്‍ ഡി പിയില്‍ ബഹുഭൂരിപക്ഷവും സിപിഎമ്മുകാരാണ്. എസ് എന്‍ ഡി പി പ്രവര്‍ത്തകര്‍ക്ക് അവരവരുടെ രാഷ്ട്രീയനിലപട് സ്വീകരിക്കാം എന്നുപറഞ്ഞാല്‍ ഗുണം സി പി എമ്മിനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അഭിമന്യു വധക്കേസ്: തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്ത വിധം നശിപ്പിച്ചതായി കുറ്റപത്രം

എസ് എൻ ഡി പിയോഗത്തിലെ സമരവിരുദ്ധ നിലപാടിനോട് തുഷാർ വെള്ളാപ്പള്ളി വിയോജിപ്പ് പ്രകടിപ്പിച്ചില്ല. പൂർണമായും അംഗീകരിച്ചിരുന്നു. ഇപ്പോൾ തുഷാർ സ്വീകരിച്ചിരിക്കുന്ന നിലപാട് ബി ഡി ജെ എസിന്‍റേതാണെന്നും അദ്ദേഹം പറഞ്ഞു. പത്തു വയസ്സിനും അമ്പതു വയസ്സിനും ഇടയിലുള്ള സ്ത്രീകൾ ശബരിമലയ്ക്ക് പോകാൻ പാടില്ല എന്നതിനോട് പൂർണമായും യോജിക്കുന്നതായും അദ്ദേഹം പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല: സമരവിരുദ്ധ നിലപാട് മാറ്റിയിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ