നിലവിലെ സമരം നാട്ടിൽ കലാപം സൃഷ്ടിക്കുന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇപ്പോൾ നടക്കുന്ന സമരം നാഥനില്ലാത്തതാണ്. വെള്ളാപ്പള്ളിയുടെ നിലപാടിനെ കൗൺസിൽ യോഗം ഐക്യകണ്ഠേന അംഗീകരിച്ചു. നേരത്തെ ശബരിമല വിഷയത്തിൽ സർക്കാരിനെ പിന്തുണച്ചും സമരത്തെ തള്ളിപ്പറഞ്ഞും വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. ഈ നിലപാടാണ് വെള്ളാപ്പള്ളി ഇന്ന് മയപ്പെടുത്തിയത്.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ പ്രതിഷേധം അതിരുകടക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഓരോരുത്തര്‍ക്കും അവരുടേതായ നിലപാട് ഉണ്ടാകാമെന്നും ഭരണഘടന അനുസരിച്ചു മാത്രമേ സര്‍ക്കാരിന് മുന്നോട്ടു പോകാനാവൂയെന്നും വെള്ളാപ്പള്ളി നടേശന്റെ നിലപാട് മാറ്റം സംബന്ധിച്ച ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 11, 2018 6:18 PM IST

