ആ യാത്ര മോൾക്ക് വേണ്ടിയായിരുന്നു... പക്ഷെ...
തൃശ്ശൂരിൽ നിന്നും ക്ഷേത്ര ദർശനം കഴിഞ്ഞു തിരുവനന്തപുരത്തേക്ക് വരവേയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ ദേശീയ പാതയിൽ പള്ളിപ്പുറത്തിനു സമീപം മരത്തിലിടിച്ചു ചൊവ്വാഴ്ച പുലർച്ചെ അപകടത്തിൽപ്പെടുന്നത്. ഇടിയുടെ ആഘാതത്തിൽ ഇവർ സഞ്ചരിച്ച കാർ നിശേഷം തകർന്നു. രക്ഷാ പ്രവർത്തകരും പോലീസും കുടുംബത്തെയും ഡ്രൈവറെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒന്നര വയസ്സുകാരി മകൾ തേജസ്വിനിയെ രക്ഷിക്കാനായില്ല.
കാർ അപകടം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ കുഞ്ഞ് മരിച്ചു
advertisement
നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ബാലഭാസ്കറിനെയും ഭാര്യയേയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയരാക്കി. മുൻ സീറ്റിലിരുന്ന ബാലഭാസ്‌കറിനായിരുന്നു പരിക്കുകളേറെയും. എത്രയും വേഗം സുഖം പ്രാപിക്കുന്നതും കാത്തു ഇവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചുറ്റുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 26, 2018 3:36 PM IST
