തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ബാലഭാസ്‌കറും കുടുംബവും കൊല്ലത്തെ പള്ളിമുക്കിലുള്ള കടയില്‍ നിന്നും കരിക്ക് ഷേക്ക് കുടിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കാണ് പ്രകാശ് തമ്പി കടത്തിക്കൊണ്ടു പോയത്. ഈ ഹാര്‍ഡ് ഡിസ്‌ക് പിന്നീട് മടക്കി നല്‍കിയെന്നും ഷംനാദ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. കടയില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ചത് ഷംനാദിന്റെ സുഹൃത്തായ നിസാമിന്റെ സഹായത്തോടെയാണെന്നാണ് പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. സ്വര്‍ണക്കടത്തു കേസില്‍ന്റിമാൻഡിൽ പോകുന്നതിന് മുമ്പ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രകാശ് തമ്പി ഇക്കാര്യം വ്യക്തമാക്കിയത്.
advertisement
ഡ്രൈവര്‍ അര്‍ജുന്റെ മൊഴി സത്യമാണോയെന്ന് പരിശോധിക്കാനാണ് സിസിടിവി ദൃശ്യങ്ങള്‍ എടുത്തതെന്നാണ് തമ്പിയുടെ വിശദീകരണം. എന്നാല്‍ ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് ഒന്നും ലഭിച്ചില്ലെന്ന് തമ്പി വ്യക്തമാക്കിയിരുന്നു.
പ്രാകശ് തമ്പി ഷംനാദിനെ മടക്കിയേല്‍പ്പിച്ച ഹാര്‍ഡ് ഡിസ്‌ക് ക്രൈംബ്രാഞ്ച് പിന്നീട് കോടതിയില്‍ ഹാജരാക്കിയിരുന്നു. അതേസമയം ഷംനാദ് നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കോടതിയില്‍ സമര്‍പ്പിച്ച ഹാര്‍ഡ് ഡിസ്‌ക് ക്രൈംബ്രാഞ്ച് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഹാര്‍ഡ് ഡിസ്‌കില്‍ കൃത്രിമം കാട്ടിയിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം.
അതേസമയം പ്രകാശ് തമ്പിയെ അറിയില്ലെന്നും ആരും ഹാര്‍ഡ് ഡിസ്‌ക് കൊണ്ടു പോയിട്ടില്ലെന്നുമാണ് ഷംനാദ് മാധ്യമങ്ങളോട് ഇപ്പോള്‍ വിശദീകരിക്കുന്നത്.
Also Read ഡ്രൈവർ അർജുൻ ഒളിവിൽ, കേരളം വിട്ടെന്ന് സൂചന
ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെടുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്നായിരുന്നു ഭാര്യയുടെ മൊഴി. എന്നാല്‍ കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ ആയിരുന്നെന്ന മൊഴിയാണ് ഡ്രൈവര്‍ നല്‍കിയത്. ഇതേത്തുടര്‍ന്നാണ് സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചത്.
