TRENDING:

Death | പാത്രം കഴുകുന്നതിനിടെ തലയിൽ തേങ്ങ വീണ് യുവതി മരിച്ചു

Last Updated:

വീടിന്റെ അടുക്കള ഭാഗത്ത് പാത്രം കഴുകുന്നതിനിടെ തലയിൽ തേങ്ങ വീഴുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: തലയിൽ തേങ്ങ വീണ് യുവതി മരിച്ചു. ഒറ്റപ്പാലം മീറ്റ് ന സ്വദേശി മണികണ്ഠൻ – വിജയലക്ഷ്മി ദമ്പതികളുടെ മകൾ  രശ്മിയാണ് (31) മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. വീടിന്റെ അടുക്കള ഭാഗത്ത് പാത്രം കഴുകുന്നതിനിടെ തലയിൽ തേങ്ങ വീഴുകയായിരുന്നു. ഉടൻ തന്നെ ഒറ്റപ്പാലം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ടും ഏഴും വയസ്സുള്ള രണ്ട് ആൺമക്കളുണ്ട്.
advertisement

Also Read-ആലപ്പുഴയിൽ ജനസേവാ കേന്ദ്രത്തിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Accident | നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു

കൊച്ചി: നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു കാർ യാത്രക്കാരനായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്നു സുഹൃത്തിന് പരുക്കേറ്റു. എറണാകുളം മൂവാറ്റുപുഴയിലാണ് സംഭവം. മേക്കടമ്പ് സ്വദേശി അമൽ ആണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ കടാതിയിലായിരുന്നു അപകടം ഉണ്ടായത്. ലൈറ്റ് ഇടാതെ എത്തിയ ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപെട്ട് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു.

advertisement

എയർപോർട്ടിൽ നിന്ന് തിരികെ മൂവാറ്റുപുഴയിൽ എത്തിയശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ കടാതിയ്ക്ക് സമീപത്ത് വെച്ചാണ് ദാരുണമായ സംഭവം ഉണ്ടായത്. എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെയാണ് മതിലിലേക്ക് കാർ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. വിവരമറിയിച്ചതിനെ തുടർന്ന് മൂവാറ്റുപുഴയിൽ നിന്നും അഗ്നിശമനസേനയെത്തിയാണ് അമലിനെ പുറത്തെടുത്തത്. ശേഷം കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മാർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ് : ഉഷ, സഹോദരൻ: അനൂപ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Death | പാത്രം കഴുകുന്നതിനിടെ തലയിൽ തേങ്ങ വീണ് യുവതി മരിച്ചു
Open in App
Home
Video
Impact Shorts
Web Stories