സ്ത്രീശാക്തീകരണത്തിന്റെ വന്‍ മതിലായി വനിതാ മതില്‍ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു.
ആരോഗ്യ മന്ത്രി കെ കെ ശൈലജ കാസര്‍കോട് മതിലിന്റെ ആദ്യ കണ്ണിയാകും. സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് തിരുവനന്തപുരത്ത് അവസാന കണ്ണിയാകും. 30 ലക്ഷത്തോളം സ്ത്രീകള്‍ അണിനിരക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ദേശീയ പാതയുടെ പടിഞ്ഞാറ് വശത്താണ് മതിലിനായി സ്ത്രീകള്‍ അണി നിരക്കുക. ശബരിമല യുവതി പ്രവേശനവിധിയെ തുടര്‍ന്ന് സര്‍ക്കാര്‍ നടത്തിയ ഹിന്ദു സമുദായ സംഘടനകളുടെ യോഗത്തിലാണ് വനിതാ മതില്‍ പ്രഖ്യാപനം വന്നത്. സര്‍ക്കാരിന്റെയും ഇടതു മുന്നണിയുടെയും നേതൃത്വത്തില്‍ നടക്കുന്ന വനിതാ മതിലില്‍ എസ് എന്‍ ഡി പിയും കെ പി എം എസും അടക്കമുളള സമുദായ സംഘടനകളും മുഖ്യസംഘാടകരായുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 01, 2019 3:09 PM IST
