ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. സുഹൃത്തും മല്ലൂര്‍ക്കടവ് സ്വദേശിയുമായ വരിക്കപുലാക്കല്‍ അഷ്‌റഫിന്റെ വീട്ടുമുറ്റത്തെ കാര്‍പോര്‍ച്ചിൽ നിര്‍ത്തിയിട്ട കാറിന്റെ മുന്‍വശത്തെ സീറ്റിലാണ് ജാഫറിനെ മരിച്ചനിലയില്‍ കണ്ടത്.
അഷ്റഫിന്റെ ഉടമസ്ഥയിലുളളതാണ് കാര്‍. കുറ്റിപ്പുറം പോലീസും മലപ്പുറത്തുനിന്ന് എത്തിയ വിരലടയാള വിദഗ്ധരും ഫൊറന്‍സിക് സംഘവും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.
ഇന്‍ക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കബറടക്കം ഞായറാഴ്ച കുറ്റിപ്പുറം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍. മാതാവ്: ആയിഷ. ഭാര്യ: ഫാമിദ. മക്കള്‍: ലീന, ആയിഷ ജുമാന, ആയിഷ ജന്ന, ഫജര്‍.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
May 31, 2025 9:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ചനിലയില്‍