ഇക്കഴിഞ്ഞ മാർച്ച് 12ന് രാവിലെയായിരുന്നു സംഭവം. നടുറോഡിൽ പെട്രോൾ ഒഴിച്ച് യുവാവ് പെൺകുട്ടിയെ തീ കൊളുത്തുകയായിരുന്നു. അയിരൂർ സ്വദേശിനിയായ 18 കാരിയെ ഗുരുതരമായി പൊള്ളലേറ്റ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പ്രണയാഭ്യർത്ഥന പെൺകുട്ടി നിഷേധിച്ചതിൽ പ്രകോപിതനായാണ് പ്രതി പെൺകുട്ടിക്ക് മേൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.
കോളേജ് വിദ്യാർഥിനിയെ തീ കൊളുത്തിയ കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 20, 2019 6:31 PM IST