TRENDING:

ചൂയിങ് ഗം തൊണ്ടയിൽ കുടുങ്ങിയ ആറുവയസുകാരിയുടെ ജീവൻ രക്ഷിച്ച് യുവാക്കൾ; വീഡിയോ വൈറൽ

Last Updated:

ചൂയിങ് ഗം തൊണ്ടയിൽ കുടങ്ങി ശ്വാസം മുട്ടിയ കുട്ടിയ്ക്ക് യുവാക്കൾ പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ പഴയങ്ങാടി പള്ളിക്കരയിൽ ചൂയിങ് ഗം തൊണ്ടയിൽ കുടുങ്ങിയ  6 വയസുകാരിയുടെ ജീവൻ രക്ഷിച്ച് യുവാക്കൾ. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ വൈറലായി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. ചൂയിങ് ഗം തൊണ്ടയിൽ കുടങ്ങി ശ്വാസം മുട്ടിയ കുട്ടിയ്ക്ക് യുവാക്കൾ പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു. 'കണ്ണൂർ പഴയങ്ങാടി പള്ളിക്കരയിൽ ചൂയിങ് ഗം തൊണ്ടയിൽ കുടുങ്ങിയ കുട്ടിയെ രക്ഷിച്ച് യുവാക്കൾ. നന്ദി'- മന്ത്രി കുറിച്ചു.
വീഡിയോ ദൃശ്യത്തിൽ നിന്ന്
വീഡിയോ ദൃശ്യത്തിൽ നിന്ന്
advertisement

റോഡരികിൽ വാഹനം നിർത്തി പച്ചക്കറി വണ്ടിയിൽ നിന്ന് സാധനങ്ങൾ വാങ്ങി പരസ്പരം സംസാരിച്ച് നിൽക്കുകയായിരുന്നു യുവാക്കൾ. ഇതേസമയം റോഡിന്റെ മറുവശത്ത് ചെറിയ സൈക്കിളുമായി നിൽക്കുന്ന പെൺകുട്ടി ചൂയിംഗ് വായിൽ ഇടുന്നുതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്. എന്നാൽ അൽപനേരത്തിനുള്ളിൽ ബുദ്ധിമുട്ട് തോന്നിയ പെൺകുട്ടി യുവാക്കളുടെ അടുത്തേക്കെത്തി സഹായം തേടുകയായിരുന്നു. പെട്ടെന്ന് തന്നെ യുവാക്കളിലൊരാൾ കുട്ടിയ്ക്ക് പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു.

advertisement

വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാക്കളെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തുന്നുണ്ട്. തൊണ്ടയിൽ ചൂയിങ് ഗം കുടുങ്ങിയ സമയത്ത് അടുത്തുണ്ടായിരുന്നവരോട് സഹായം തേടാൻ പെൺകുട്ടിക്ക് തോന്നിയ ബുദ്ധിയേയും മനസാന്നിധ്യം വിടാതെ വിഷയം കൈകാര്യം ചെയ്ത യുവാവിനെയും ഒരുപോലെ പ്രശംസിക്കുന്നുണ്ട്.

Summary: Youths saved the life of an 6-year-old girl who choked on chewing gum in Pallikkara,Kannur. The incident, which happened on Tuesday evening, went viral after the video was shared on social media. Education Minister V. Sivankutty also shared the video on his Facebook page.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചൂയിങ് ഗം തൊണ്ടയിൽ കുടുങ്ങിയ ആറുവയസുകാരിയുടെ ജീവൻ രക്ഷിച്ച് യുവാക്കൾ; വീഡിയോ വൈറൽ
Open in App
Home
Video
Impact Shorts
Web Stories