TRENDING:

Father's Day 2024: സൂര്യനായി തഴുകിയുറക്കമുണർത്തുമൊരച്ഛനെയാണെനിക്കിഷ്ടം; അച്ഛന്‍മാര്‍ക്കായി ഒരുദിനം

Last Updated:

മിക്കവാറും രാജ്യങ്ങളിലെല്ലാം ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്സ് ഡേ ആയി പൊതുവെ ആഘോഷിക്കാറുള്ളത്. നമ്മുടെ ജീവിതത്തില്‍ അച്ഛനുള്ള സവിശേഷമായ സ്വാധീനം ഓര്‍ത്തെടുക്കാനും അതിനെ ആദരിക്കാനുമുള്ള അവസരമാണ് ഓരോ ഫാദേഴ്സ് ഡേയും നല്‍കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയായ ഇന്ന് (ജൂൺ 16) ലോകമെമ്പാടും ഫാദേഴ്‌സ് ഡേ ആയി ആഘോഷിക്കുകയാണ്. അച്ഛനെ ബഹുമാനിക്കാനും അദ്ദേഹത്തിന് സമ്മാനങ്ങള്‍ വാങ്ങിക്കൊടുത്ത് നിങ്ങളുടെ സ്‌നേഹം അറിയിക്കാനുമുള്ള ദിവസം കൂടിയാണിത്.
advertisement

ചരിത്രം

20-ാം നുറ്റാണ്ടിലാണ് ഫാദേഴ്‌സ് ഡേ എന്ന ആശയം ഉരുത്തിരിഞ്ഞത്. വാഷിംഗ്ടണിലെ സ്‌പോകെയിനില്‍ 1910 ജൂണ്‍ 19നാണ് ആദ്യത്തെ ഫാദേഴ്‌സ് ഡേ ആഘോഷിക്കപ്പെട്ടത്.

സൊനോര സ്മാര്‍ട്ട് ഡോഡ് തന്റെ പിതാവിനെ ആദരിക്കുന്നതിനായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. വില്യം ജാക്‌സണ്‍ സ്മാര്‍ട്ട് എന്ന സൊനോരയുടെ പിതാവ് ആഭ്യന്തര യുദ്ധത്തില്‍ പങ്കെടുത്തയാളായിരുന്നു. കൂടാതെ അമ്മയില്ലാത്ത തന്റെ ആറ് കുട്ടികളെയാണ് അദ്ദേഹം ഒറ്റയ്ക്ക് വളര്‍ത്തിയത്.

അച്ഛന്‍മാരെ ആദരിക്കാനായി ഒരു ദിനമെന്ന സൊനോരയുടെ ആശയം പെട്ടെന്ന് തന്നെ ജനശ്രദ്ധ പിടിച്ചുപറ്റി. 1924ല്‍ ഫാദേഴ്‌സ് ഡേ ദേശീയ തലത്തില്‍ ആഘോഷിക്കാമെന്ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് കാല്‍വിന്‍ കൂളിഡ്ജ് പറഞ്ഞു.

advertisement

പിന്നീട് 1972ല്‍ എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ മൂന്നാം ഞായറാഴ്ച ഫാദേഴ്സ് ഡേ ആയി ആചരിക്കണമെന്ന പ്രഖ്യാപനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സണ്‍ ഒപ്പു വെച്ചതോടെയാണ് ഔപചാരികമായി ഈ ദിനാചരണം കൊണ്ടാടാന്‍ തുടങ്ങിയത്.

പ്രാധാന്യം

കുടുംബത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ് അച്ഛന്‍. അവരെ ആദരിക്കാനും അവരോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുമാണ് ഈ ദിവസം പ്രയോജനപ്പെടുത്തേണ്ടത്. അച്ഛനോടൊപ്പം സമയം ചെലവഴിച്ചും അദ്ദേഹത്തിന് അപ്രതീക്ഷിതമായ സമ്മാനങ്ങള്‍ നല്‍കിയും ഈ ദിനം നിങ്ങള്‍ക്ക് ആഘോഷിക്കാം.

ഓരോ വര്‍ഷവും ഫാദേഴ്സ് ഡേ ആഘോഷിക്കുന്ന ദിനങ്ങളില്‍ വ്യത്യാസം ഉണ്ടാകാറുണ്ട്. മിക്കവാറും രാജ്യങ്ങളിലെല്ലാം ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്സ് ഡേ ആയി പൊതുവെ ആഘോഷിക്കാറുള്ളത്. നമ്മുടെ ജീവിതത്തില്‍ അച്ഛനുള്ള സവിശേഷമായ സ്വാധീനം ഓര്‍ത്തെടുക്കാനും അതിനെ ആദരിക്കാനുമുള്ള അവസരമാണ് ഓരോ ഫാദേഴ്സ് ഡേയും നല്‍കുന്നത്.

advertisement

ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ സെപ്റ്റംബറിലെ ആദ്യ ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേ ആയി ആചരിക്കുന്നത്. തായ്ലാന്‍ഡിലാവട്ടെ, അവിടത്തെ മുന്‍ രാജാവിന്റെ ജന്മദിനമായ ഡിസംബര്‍ അഞ്ചാണ് ഫാദേഴ്സ് ഡേ ആയി ആചരിച്ചു പോരുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Life/
Father's Day 2024: സൂര്യനായി തഴുകിയുറക്കമുണർത്തുമൊരച്ഛനെയാണെനിക്കിഷ്ടം; അച്ഛന്‍മാര്‍ക്കായി ഒരുദിനം
Open in App
Home
Video
Impact Shorts
Web Stories