വ്യത്യസ്ത തരത്തിലുള്ള തലവേദനകളുണ്ട്:
ടെൻഷൻ തലവേദന
ക്ലസ്റ്റർ തലവേദന
മൈഗ്രെയ്ൻ തലവേദന
ഹെമിക്രാനിയ കണ്ടിന്യുവ
ഐസ് പിക്ക് തലവേദന
തണ്ടർ ക്ലാപ്പ് തലവേദന
നാഷണൽ സെൻറർ ഫോർ ബയോടെക്നോളജി നൽകുന്ന വിവരങ്ങൾ പ്രകാരം ലോകത്തിലെ 95 ശതമാനം പേർക്കും ജീവിതത്തിലെ ഏതെങ്കിലും സാഹചര്യത്തിൽ തലവേദന വന്നിട്ടുണ്ട്.
Also Read-നിങ്ങൾ എത്രദിവസം കൂടുമ്പോഴാണ് ബെഡ്ഷീറ്റ് മാറ്റുന്നത്?
തലയുടെയും മുഖത്തിന്റേയും പരിസരത്തുള്ള രക്തധമനികളിലും പേശികളിലെ ഞരമ്പുകളിലുമായിട്ടാണ് തലവേദന ആരംഭിക്കുക. പേശികളോ രക്തക്കുഴലുകളോ വീർക്കുകയും ചുറ്റുപാടുമുള്ള ഞരമ്പുകളെ ഉത്തേജിപ്പിക്കുകയോ അല്ലെങ്കിൽ അവയിൽ സമ്മർദ്ദം ചെലുത്തുകയോ ചെയ്യുന്നു. ഇങ്ങനെയാണ് തലവേദന ഉണ്ടാകുന്നത്.
advertisement
നാഡീവ്യവസ്ഥ കൂടുതൽ സെൻസിറ്റീവ് ആയ ആളുകൾക്കാണ് മൈഗ്രെയ്ൻ തലവേദന പ്രധാനമായും ഉണ്ടാകുന്നത്. ലോകത്ത് 7 പേരിൽ ഒരാൾക്കെങ്കിലും മൈഗ്രെയ്ൻ ഉണ്ടാവുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നു. മദ്യപാനം, വിഷാദം. ശരീരത്തിന്റെ മോശം അവസ്ഥ തുടങ്ങി നിരവധി കാരണങ്ങൾ മൂലം തലവേദന ഉണ്ടാവാറുണ്ട്.
തലവേദനയുടെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്?
സ്ത്രീകളിലെ ഹോർമോൺ മാറ്റങ്ങൾ
സമ്മർദ്ദം
ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
ശരീരത്തിന്റെ മോശം അവസ്ഥ
കടുത്ത നിറങ്ങൾ
ഉച്ചത്തിലുള്ള ശബ്ദം
തലവേദന ഇടയ്ക്ക് വന്ന് പോവുന്നവരും വളരെ അപൂർവമായി വരുന്നവരും ആഴ്ചയിലൊരിക്കലെങ്കിലും തലവേദന വരുന്നവരുമെല്ലാം ഉണ്ട്. മൈഗ്രെയ്ൻ പോലുള്ള തലവേദനകൾ ചിലർക്ക് ഏറെ നേരം നീണ്ടുനിൽക്കുകയും അസഹ്യമായ വേദന ഉണ്ടാക്കുകയും ചെയ്യും. ഹൈസ്കൂൾ ഘട്ടത്തിൽ എത്തുമ്പോഴേക്കും സാധാരണ ഒരാൾക്ക് തലവേദന വന്ന് തുടങ്ങുമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.
തലവേദനയും പനിയും ഒരുമിച്ച് വന്നാൽ നിങ്ങൾക്ക് അത്ര സുഖകരമായി ഉറങ്ങാൻ പോലും സാധിക്കില്ല. ഇത്തരം ഘട്ടങ്ങളിൽ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ബുദ്ധിമുട്ട് എന്താണെന്ന് മനസ്സിലാക്കി ആവശ്യമുള്ള ചികിത്സയും നിർദ്ദേശങ്ങളും നൽകാൻ ഡോക്ടർമാർക്ക് സാധിക്കും. മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ സാധിച്ചാൽ തന്നെ തലവേദനയെ തുടക്കത്തിൽ തന്നെ ഒഴിവാക്കാൻ സാധിക്കും.
തലവേദനയിൽ നിന്ന് പൂർണമായും രക്ഷ നേടാൻ സാധിക്കുമോ?
തലവേദനയ്ക്ക് കാരണമാകുന്ന ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തുകയും അതിനെ ചികിത്സിക്കുകയും ചെയ്യുന്നതാണ് ആദ്യത്തെ ഘട്ടം. എന്നാൽ സാധാരണ തലവേദനയ്ക്ക് കൃത്യമായി ചികിത്സയൊന്നും തന്നെയില്ല. എന്നാൽ തലവേദനയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ നിയന്ത്രിക്കുന്നതിന് നിരവധി മാർഗ്ഗങ്ങളുണ്ട്.