TRENDING:

രക്ഷാപ്രവർത്തകരുടെ ശ്രദ്ധയ്ക്ക്; ദുരിതാശ്വാസ പ്രവർത്തനത്തിനിറങ്ങുമുമ്പ് ഇക്കാര്യങ്ങൾ ഓർക്കുക

Last Updated:

രക്ഷാപ്രവർത്തനങ്ങൾക്കായി വെള്ളക്കെട്ടിലും ചെളിയിലും ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം നിർബന്ധമായും കഴിക്കേണ്ടതാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: അതിശക്തമായ മഴയെ തുടർന്ന് വലിയ ദുരന്തമാണ് കേരളം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ദുരന്തത്തെ അതിജീവിക്കാൻ നിരവധി പേരാണ് സഹായത്തിന് സന്നദ്ധരായി എത്തിക്കൊണ്ടിരിക്കുന്നത്. ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ സ്വയരക്ഷകൂടി ഉറപ്പുവരുത്തേണ്ടതുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടർ നൽകുന്ന ഈ അറിയിപ്പ് ശ്രദ്ധിക്കുക.
advertisement

also read: ഉരുൾപൊട്ടൽ; പരിഭ്രാന്തി വേണ്ട, സംയമനം പാലിക്കുക: ഈ മുൻകരുതലുകൾ മറക്കരുത്

ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* രക്ഷാപ്രവർത്തനങ്ങൾക്കായി വെള്ളക്കെട്ടിലും ചെളിയിലും ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം നിർബന്ധമായും കഴിക്കേണ്ടതാണ്.

*പകർച്ചവ്യാധി ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻതന്നെ വൈദ്യസഹായം സ്വീകരിക്കേണ്ടതാണ്.

* ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവരിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവർ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറേണ്ടതാണ്.

* വീടിൻറെ അവശിഷ്ടങ്ങളും മരച്ചില്ലകളും മണ്ണിനടിയിൽ ഉള്ളതിനാൽ ശരീരത്തിൽ മുറിവേൽക്കാതെ ശ്രദ്ധിക്കേണ്ടതാണ്.

advertisement

*വീണുകിടക്കുന്ന വൈദ്യുതി പോസ്റ്റുകളിലും കമ്പികളിലും വൈദ്യുതി ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമേ അവയെ മാറ്റുവാൻ ശ്രമിക്കാവു.

*വെള്ളം കെട്ടികിടക്കുന്ന സ്ഥലങ്ങളിൽ അവയുടെ ആഴം അ റിയാതെ ഇറങ്ങരുത്.

*ദുരിതാശ്വാസ ക്യാമ്പുകൾ നടക്കുന്ന സ്ഥലത്തെ സന്നദ്ധ പ്രവർത്തകരും ഡോക്‌സിസൈക്ലിൻ ഗുളിക കഴിച്ചുവെന്നു ഉറപ്പുവരുത്തുക.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
രക്ഷാപ്രവർത്തകരുടെ ശ്രദ്ധയ്ക്ക്; ദുരിതാശ്വാസ പ്രവർത്തനത്തിനിറങ്ങുമുമ്പ് ഇക്കാര്യങ്ങൾ ഓർക്കുക