മറ്റുള്ളവരെ ആശ്രയിക്കാനേ പാടില്ലെന്നല്ല താൻ പറയുന്നതെന്നും അതിന് ഒരു പരിധി ഉണ്ടായിരിക്കണമെന്നും പരസ്പരം സഹായിച്ചും സവർത്തിത്വത്തോടും കൂടിയെ എല്ലാവർക്കും ജീവിക്കാനാകൂ എന്നും എമിലി പ്രത്യേകം ചൂണ്ടിക്കാട്ടുന്നുണ്ട്.
അമിതമായ ആശ്രിതത്വ സ്വഭാവം ഉപേക്ഷിക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ എമിലി ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം.
1. നിങ്ങളുടെ വികാരങ്ങളെ സ്വയം തിരിച്ചറിയുകയും നിയന്ത്രിക്കുകയും ചെയ്യുക, പ്രത്യേകിച്ച് ഉത്കണ്ഠ. നിങ്ങൾക്ക് എന്തെങ്കിലും ആശ്വാസം തോന്നുമെന്ന പ്രതീക്ഷയിൽ മറ്റുള്ളവരോട് എപ്പോഴും നിങ്ങളുടെ ഉത്കണ്ഠകൾ പങ്കുവെയ്ക്കാതിരിക്കുക.
advertisement
2. മറ്റുള്ളവർ നിങ്ങളോട് പെരുമാറുന്ന രീതിയിൽ ആശ്വാസം കണ്ടെത്താൻ കാത്തിരിക്കുന്നതിനുപകരം സ്വയം ആശ്വസിപ്പിക്കാൻ പഠിക്കുക.
തനിച്ചായിരിക്കുന്നതിൽ ഭയപ്പെടേണ്ടതില്ല. ചില ഏകാന്ത നേരങ്ങൾ സ്വയം റീചാർജ് ചെയ്യാനും ഊർജം സംഭരിക്കാനുമുള്ള അവസരമാണ്.
3. മറ്റുള്ളവരോട് കരുതൽ കാണിക്കുന്നത് നല്ലതാണ്. അതോടൊപ്പം സ്വന്തം കാര്യങ്ങൾ കൂടി ശ്രദ്ധിക്കാനും നിങ്ങൾ ഓർക്കണം. മറ്റുള്ളവരെ എപ്പോഴും ആശ്രയിക്കുന്നതിനുപകരം തന്നിൽ തന്നെ ആശ്രയിക്കുന്നത് മാനസികാരോഗ്യത്തിന് ഏറെ നല്ലതാണ്. സഹ-ആശ്രിതത്വം കുറയ്ക്കുന്നതിനായി നിങ്ങൾക്ക് താത്പര്യമുള്ള കാര്യങ്ങൾ ചെയ്ത് സമയം ചെലവഴിക്കുകയോ പുതിയ കാര്യങ്ങൾ പരീക്ഷിക്കുകയോ ചെയ്യാം.
മാനസികാരോഗ്യം കാത്തുസൂക്ഷിക്കാൻ മറ്റനേകം മാർഗങ്ങളുമുണ്ട്. ജീവിതത്തിൽ സംഭവിക്കുന്ന നെഗറ്റീവ് കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും നിരന്തരം അതേക്കുറിച്ച് ആശങ്കപ്പെടുകയും പരാതി പറയുകയുമൊക്കെ ചെയ്യുന്നത് ഒരാളുടെ മാനസികാരോഗ്യത്തിന് നല്ലതല്ല. അത് നിരാശയ്ക്കും ഉത്കണ്ഠയ്ക്കും വിഷാദത്തിനുമൊക്കെ കാരണമാകും. കൃജ്ഞതയുള്ളവരായിരിക്കുക (Gratitude) എന്നതാണ് ഈ ശീലം മാറ്റാൻ നമുക്ക് ചെയ്യാനാകുന്ന ഒരു കാര്യം. ജീവിതത്തിലെ നല്ല കാര്യങ്ങൾ തിരിച്ചറിയുകയും അവയെ അഭിനന്ദിക്കുകയും ചെയ്യുക എന്നതാണ് ഇതു കൊണ്ട് അർഥമാക്കുന്നത്. ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ ചെലുത്തുക, നിങ്ങളെ സഹായിച്ചതിന് മറ്റുള്ളവർക്ക് നന്ദി പറയുക, അത്തരം നല്ല കാര്യങ്ങൾ എഴുതിവെയ്ക്കാൻ ഒരു ബുക്ക് സൂക്ഷിക്കുക, മറ്റുള്ളവർക്ക് എന്തെങ്കിലും നൻമ ചെയ്യുക തുടങ്ങി നന്ദിയുള്ളവരായിരിക്കാൻ നിരവധി മാർഗങ്ങളുണ്ട്. മാനസികാരോഗ്യ, പോഷകാഹാര വിദഗ്ധയായ കരിഷ്മ ഷാ ഇതേക്കുറിച്ച് വിശദമായി സംസാരിച്ചിട്ടുണ്ട്. "നന്ദിയുള്ളവരായിരിക്കുന്നത് സന്തോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പോസിറ്റീവ് സൈക്കോളജി ഗവേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. കൃതജ്ഞത പ്രകടിപ്പിക്കുന്നത് കൂടുതൽ പോസിറ്റീവ് വികാരങ്ങൾ അനുഭവിക്കാനും നല്ല അനുഭവങ്ങൾ ആസ്വദിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും പ്രതികൂല സാഹചര്യങ്ങളെ നേരിടാനും ശക്തമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാനും ആളുകളെ സഹായിക്കുന്നു," എന്നാണ് കരിഷ്മ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.