ഹെൽത്ത്‌ലൈനിൽ പ്രസിദ്ധീകരിച്ച ഒരു വാർത്താ ലേഖനം അനുസരിച്ച്, മിക്ക ആളുകളും അവരുടെ ബെഡ്‌ഷീറ്റുകൾ അഴുക്കുപിടിച്ചതായി കാണുമ്പോഴോ, അല്ലെങ്കിൽ അതിന്റെ സൗന്ദര്യം മാറ്റാൻ ആഗ്രഹിക്കുമ്പോഴോ മാറ്റുന്നു. ഇത് തീർത്തും അനുചിതമാണ്. അഴുക്കുപിടിച്ച കട്ടിലിൽ ഉറങ്ങുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്.
ഷീറ്റുകളുടെ ദീർഘകാല ഉപയോഗം പ്രതിരോധശേഷി കുറയ്ക്കുകയും കാലാവസ്ഥജന്യ രോഗങ്ങളോ അണുബാധകളോ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. എന്തുകൊണ്ടാണ് നിങ്ങൾ കിടക്കകളുടെ ഷീറ്റുകൾ പതിവായി മാറ്റേണ്ടതെന്ന് നോക്കാം.
മനോഹരമായ ബെഡ് ഷീറ്റ് പലപ്പോഴും പലതരം അദൃശ്യമായ കാര്യങ്ങൾ ഉൾപ്പെട്ടതാവും. പൊടി, എണ്ണ കണികകൾ, മൃതകോശങ്ങൾ, അണുക്കൾ, ബാക്ടീരിയകൾ എന്നിവ അവയിൽ ഉൾപ്പെടുന്നു. ഇവയിൽ നിന്നെല്ലാം നിങ്ങൾക്ക് അസുഖം വരാമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ന്യുമോണിയ, ഗൊണോറിയ (ലൈംഗികമായി പകരുന്ന അണുബാധകൾ) ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടാനുള്ള സാധ്യത ബാക്ടീരിയ ഉയർത്തുന്നു.
advertisement
സാധാരണയായി രണ്ടോ മൂന്നോ ആഴ്‌ചകൾക്കുള്ളിൽ പലരും ഷീറ്റുകൾ കഴുകുന്നു. പക്ഷേ അങ്ങനെ ചെയ്യുന്നത് ജലദോഷം, പനി, മുഖക്കുരു, അലർജി, എക്‌സിമ, ആസ്ത്മ തുടങ്ങിയ പ്രശ്‌നങ്ങളും ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിങ്ങളെ ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു.
മൈക്രോസ്കോപ്പിലൂടെ നോക്കുമ്പോൾ, അഴുക്കുപിടിച്ച ഷീറ്റുകളിൽ ന്യുമോണിയ, ഗൊണോറിയ, അപ്പെൻഡിസൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയോയിഡുകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. അവയിൽ ബാക്ടീരിയോയിഡുകളും ഫ്യൂസോബാക്ടീരിയയും അടങ്ങിയിട്ടുണ്ട്, ഇത് വിവിധ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകും.
എത്ര വൃത്തിയുള്ളതാണെങ്കിലും ഓരോ ആഴ്‌ചയിലും എല്ലാവരും ബെഡ് ഷീറ്റ് കഴുകണം. ഇതിനുള്ള കാരണം, നമ്മുടെ ശരീരം പ്രതിദിനം 40,000 മൃതകോശങ്ങൾ പുറത്തുവിടുന്നു അനന്തു തന്നെയാണ്. അതിൽ ധാരാളം ചീത്ത ബാക്ടീരിയകളും അടങ്ങിയിരിക്കാം. ഇത് നമ്മുടെ ആരോഗ്യത്തെയും പ്രത്യേകിച്ച് ഉറക്കത്തെയും ദോഷകരമായി ബാധിക്കുന്നു.
Summary: Here is a look at how often you change your bed sheets to ward off unpleasant look, bacteria and other germs